" മദനോത്സവം"വീഡിയോ ഗാനം " തത്തമ്മ ചേലോള് ....." പുറത്തിറങ്ങി


 


" മദനോത്സവം"വീഡിയോ ഗാനം " തത്തമ്മ ചേലോള് ....." പുറത്തിറങ്ങി. 


https://youtu.be/G_xp2Jt4t8k


സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി,ഭാമ അരുൺ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന  "മദനോത്സവം" എന്ന ചിത്രത്തിലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. 


രവി വാണിയംപറ,സയന്ത് എസ് എന്നിവർ ആലപിച്ച " തത്തമ്മ.... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. വിഷുവിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ രാജേഷ് മാധവൻ,പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴീക്കോടൻ, ജോവൽ സിദ്ധിഖ്, സുമേഷ് ചന്ദ്രൻ,സ്വാതി ദാസ് പ്രഭു തുടങ്ങിയവരും അഭിനയിക്കുന്നു.


അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ്ബാലകൃഷ്‌ണൻ പൊതുവാൾതിരക്കഥസംഭാഷണമെഴുതുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ  ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമാണ്  "മദനോത്സവം".


വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്  ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു.ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ്.കെ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ ,പ്രൊഡക്ഷൻ ഡിസൈനർ-ജ്യോതിഷ് ശങ്കർ,എഡിറ്റർ-വിവേക് ഹർഷൻ,  സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ,കല-കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി.ജെ,മേക്കപ്പ്ആർ.ജി.വയനാടൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു,അസോസിയേറ്റ് ഡയറക്ടർ-അജിത് ചന്ദ്ര,രാകേഷ് ഉഷാർ,സ്റ്റിൽസ്നന്ദുഗോപാലകൃഷ്‌ണൻ, ഡിസൈൻ-അറപ്പിരി വരയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ലിബിൻ വർഗ്ഗീസ്. 


കാസർകോട്,കൂർഗ്, മടികേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.