അജിത് പിറന്നാൾ സ്‌പെഷ്യൽ : പുതിയ ചിത്രത്തിന്റെ ടൈറ്റിൽ "വിടാമുയർച്ചി " .


അജിത് പിറന്നാൾ സ്‌പെഷ്യൽ : പുതിയ ചിത്രത്തിന്റെ ടൈറ്റിൽ "വിടാമുയർച്ചി " .


തല അജിത്തിന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ടൈറ്റിൽപോസ്റ്റർപുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'വിടാമുയർച്ചി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മ്യുസിക്ക് അനിരുദ്ധ് നിർവഹിക്കുന്നു. നീരവ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്നു.


തുനിവ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വരുന്ന അജിത് ചിത്രം കൂടിയാണ് 'വിടാമുയർച്ചി'. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മെയ് അവസാന വാരം ആരംഭിക്കും. 


പി ആർ ഒ - ശബരി

No comments:

Powered by Blogger.