പ്രമുഖ ബാലതാരം അൻസു മരിയ സംവിധായിക. കോപ്പ് ചിത്രീകരണം പുരോഗമിക്കുന്നു.



പ്രമുഖ ബാലതാരം അൻസു മരിയ സംവിധായിക. കോപ്പ് ചിത്രീകരണം പുരോഗമിക്കുന്നു.


ജാൻ എ മൻ, കള്ളനോട്ടം, കേശു ഈ വീടിൻ്റെ നാഥൻ,ഗോൾഡ്, കൊള്ള തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബാലതാരം അൻസു മരിയ സംവിധായികയായി അരങ്ങേറുന്നു. കോപ്പ് എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ ചിത്രീകരണം കാഞ്ഞിരമറ്റത്ത് പുരോഗമിക്കുന്നു. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക കൂടിയാണ് പത്ത് വയസ്സുകാരി അൻസു മരിയ. കോപ്പ് എന്ന ചിത്രത്തിൽ, പ്രധാന കഥാപാത്രമായ ടെഫിയെ അവതരിപ്പിക്കുന്നതും അൻസു മരിയയാണ്. അന്നാ ഫിലിംസാണ് നിർമ്മാണം .




മദ്യത്തിനും, മയക്കുമരുന്നിനും എതിരെ  ടെഫി എന്ന പത്ത് വയസുകാരി നടത്തുന്ന പോരാട്ടത്തിൻ്റെ കഥ പറയുകയാണ് ഈ ചിത്രം. കൊച്ചു കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ പോലും ഇപ്പോൾ മയക്കുമരുന്നുകൾ എത്തുന്നു.കൊച്ചു കുട്ടികൾ ,അവർ പോലുമറിയാതെ മയക്കുമരുന്നിൻ്റെ കണ്ണികളായി മാറുന്നു.ഇതിനെതിരെ, പോലീസിനൊപ്പം ചേർന്ന് ടെഫി എന്ന പത്ത് വയസുകാരി പോരാടുന്നു.തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് കോപ്പ് എന്ന ചിത്രം പറയുന്നത്.


അന്നാ ഫിലിംസിനു വേണ്ടി അൻസു മരിയ സംവിധാനം ചെയ്യുന്ന കോപ്പ് ചിത്രീകരണം പുരോഗമിക്കുന്നു. കഥ - അബ്ദുൾ ഖാദർ ,ക്യാമറ -സൽമാൻ ഫറൂഖ്, ആർട്ട് - അൻസു മരിയ, മേക്കപ്പ്‌ - ഹസീന, പ്രൊഡക്ഷൻ കൺട്രോളർ- ഇസ്മയിൽ, കോർഡിനേറ്റർ -സി.ടി. മനോഹരൻ, അസോസിയേറ്റ് ഡയറക്ടർ - ഹാരിസ, അസിസ്റ്റൻ്റ് ഡയറക്ടർ - ശ്രീജിത്ത്, 


അൻസു മരിയ, പ്രശാന്ത് കാഞ്ഞിരമറ്റം,ചാലി പാല, അംബികാ മോഹൻ, എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.


പി.ആർ.ഒ- അയ്മനം സാജൻ

No comments:

Powered by Blogger.