ദുബായിൽ ബേബി ഷവർ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനെനി കോണിഡെലയും.
അടുത്ത സുഹൃത്തുക്കൾക്കും കുടുംബവുമൊത്ത് ദുബായിൽ ബേബി ഷവർ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനെനി കോണിഡെലയും.
തെന്നിന്ത്യൻ സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസനയും അത്രമേൽ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. താരങ്ങളുടെ ബേബി ഷവർ ആഘോഷം ദുബായിൽ വെച്ച് നടന്നിരിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി അടുത്ത സുഹൃത്തുക്കളും കുടുംബവും ചടങ്ങിനെത്തിയിരുന്നു.
ചടങ്ങിൽ താരദമ്പതികൾ അത്രമേൽ ഗംഭീരമായ വേഷത്തിലായിരുന്നു എത്തിയിരുന്നത്. ബേബി ഷവർ ആഘോഷങ്ങൾ സംഘടിപ്പിച്ചത് ഉപാസന സഹോദരികളായ അനുഷ്‌പാല കാമിനെനിയും സിന്ദൂരി റെഡ്ഢിയും ചേർന്നാണ്. ഇരുവരും തന്നെയാണ് ഉപാസാനയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ. പ്രത്യേക ചാരുത കൊണ്ട് ഉപാസനയുടെ മുത്തശ്ശി ചടങ്ങിനെത്തിയവരുടെ ഹൃദയം കീഴടക്കി.
ഇൻസ്റ്റാഗ്രാമിൽ രാം ചരണുമായുള്ള ചില ചിത്രങ്ങളും ഉപാസന പങ്കുവെച്ചിട്ടുണ്ട്. ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ട് പോകാൻ പരിശ്രമിക്കുന്ന പല സ്ത്രീകൾക്കും ഉപാസന ഒരു മാതൃക കൂടിയാണ്. മാതൃത്വത്തിന്റെ സന്തോഷം നിലനിർത്തുന്നതോടൊപ്പം തന്നെ സ്വന്തം സ്വപ്നങ്ങൾ പിന്തുടരാനുള്ള കരുത്ത് ഒരുപാട് സ്ത്രീകൾക്ക് പകർന്ന് കൊടുക്കാൻ ഉപാസനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഗർഭ കാലയളവിൽ ഒട്ടാകെ തന്നെ സമൂഹത്തിൽ നല്ലൊരു സ്വാധീനം വരുത്താനായി പ്രതിബദ്ധതയിൽ മുറുകെ പിടിച്ച് അപ്പോളോ ആശുപത്രിയിലെ വൈസ് ചെയർപേഴ്സൻ സ്ഥാനത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു ഉപാസന.
താരദമ്പതികൾ സമൂഹത്തിൽ അത്രമേൽ സ്വാധീനം ചെലുത്തുന്നവരും ഒരുപാട് ആളുകൾക്ക് പ്രചോദനം നൽകുന്നവരുമാണ്. രക്ഷാകർതൃത്വത്തിലേക്കുള്ള ചുവട് വയ്പ്പ് ഒരുപാട് ആകാംഷ ഉണർത്തുന്നതുമാണ്. ഒരുമിച്ചുള്ള ഈ മനോഹര യാത്രയിൽ ഒത്തിരി സ്നേഹവും സന്തോഷവും ഞങ്ങൾ ആശംസിക്കുന്നു. പി ആർ ഒ - ശബരി
No comments: