പാലക്കാട്ടുകാരാണോ! രാജേഷ് മാധവനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ‘പെണ്ണും പൊറാട്ടും' സിനിമയിൽ നിങ്ങളെ ആവശ്യമുണ്ട്!!



പാലക്കാട്ടുകാരാണോ! രാജേഷ് മാധവനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ‘പെണ്ണും പൊറാട്ടും' സിനിമയിൽ നിങ്ങളെ ആവശ്യമുണ്ട്!!


‘ന്നാ താൻ കേസ്‌ കൊട്‌' എന്ന ചിത്രത്തിനു ശേഷം എസ്. ടി. കെ ഫ്രെയിംസിന്‍റെ ബാനറിൽ സന്തോഷ് ടി.കുരുവിളയുടെ നിർമ്മാണത്തിൽ, അഭിനേതാവും കാസ്റ്റിംഗ്‌ ഡയറക്ടറുമായ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘പെണ്ണും പൊറാട്ടും' സിനിമയിൽ അഭിനയിക്കാൻ അവസരം. 


അഭിനയ മോഹികളായ പാലക്കാട് സ്വദേശികൾക്കാണ്മുൻഗണനയുള്ളത്. പാലക്കാടൻ ശൈലിയിൽ സംസാരിക്കുന്നവർ മാത്രം ബന്ധപ്പെട്ടാൽ മതിയെന്ന് കാസ്റ്റിംഗ് കോൾ പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുമുണ്ട്. താല്‍പര്യമുള്ളവർ ഒരു മിനുട്ട് കവിയാത്ത ഒരു വീഡിയോ, എഡിറ്റ് ചെയ്യാത്ത രണ്ട് ഫോട്ടോസ് എന്നിവ സഹിതം 7034713297 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യേണ്ടതാണ്. 


‘മഹേഷിന്‍റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തു കൊണ്ട് സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ച നടനാണ് രാജേഷ് മാധവൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുമുണ്ട് അദ്ദേഹം. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിൽ പുതുമുഖങ്ങളെ അണിനിരത്തി വൻ വിജയം കൈവരിച്ചതിനു പിന്നിൽ പ്രവർത്തിച്ച പരിചയ സമ്പന്നനായ കാസ്റ്റിംഗ് ഡയറക്ടറുമാണ് രാജേഷ് മാധവൻ. കൂടാതെ അഭിനയരംഗത്തും ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒരു നടൻ കൂടിയാണ് അദ്ദേഹം. രാജേഷ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ്  ‘പെണ്ണും പൊറാട്ടും'.


മലയാളത്തിലെ നിരവധി ബോക്സ് ഓഫീസ് ഹിറ്റുകളുടേയും മികച്ച അംഗീകാരങ്ങൾ ലഭിച്ച ചിത്രങ്ങളുടേയും നിർമ്മാതാവാണ് സന്തോഷ് ടി. കുരുവിള. ഡാ തടിയാ, മഹേഷിന്‍റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം തുടങ്ങി ‘ന്നാ താൻ കേസ് കൊട്’ എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയാണ് ഇദ്ദേഹം. മോഹൻലാൽ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ സഹനിർമ്മാതാവായിരുന്ന ഇദ്ദേഹം പതിനാലോളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയും പിന്നെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടേയും ഭാഗമായ ഇദ്ദേഹം നിരവധി പുതുമുഖങ്ങളെ അഭിനയ രംഗത്തും സംവിധാന രംഗത്തും സിനിമയിലെ മറ്റ് ഒട്ടനേകം മേഖലകളിലും പുതുതായി അവതരിപ്പിച്ചിട്ടുള്ളയാളുമാണ്. 


‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്‍റെ രചന രവിശങ്കറാണ് നിർവ്വഹിച്ചിട്ടുള്ളത്. ഭീഷ്മ പർവ്വം, റാണി പദ്മിനി എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ കൂടിയാണിദ്ദേഹം. സബിൻ ഉരാളു കണ്ടിയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സീ യു സൂൺ എന്ന ഒ.ടി.ടി. ട്രെൻഡിംഗ് സിനിമയുടെ സിനിമട്ടോ ഗ്രാഫറായ ഇദ്ദേഹം മാലിക്ക്, ബദായി ഹോ, ശ്യാം സിംഘ് റോയ്, ആർക്കറിയാം എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു. മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

No comments:

Powered by Blogger.