കാളിദാസ് ജയറാമിന്റെ ചിത്രം " രജനി "യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.


 


കാളിദാസ് ജയറാമിന്റെ ചിത്രം  " രജനി "യുടെ ഫസ്റ്റ്  ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. 


പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്‌ നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം "രജനി"യുടെ ഫസ്‌റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു. നടൻ ടോവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് .


കാളിദാസ് ജയറാം നായകവേഷത്തിൽ എത്തുന്ന ചിത്രം ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.വിനില്‍  സ്കറിയാ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ.ആർ വിഷ്ണു .  "വിക്രം" എന്ന ഗംഭീര ഹിറ്റ് ചിത്രത്തിനുശേഷം കാളിദാസ് ജയറാമിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് "രജനി". ഇന്ത്യൻ -2 വിലാണ് ഇപ്പോൾ കാളിദാസ് ജയറാംഅഭിനയിച്ചുകൊണ്ടിരിക്കുന്നത്


ഒരുഇൻവെസ്റ്റിഗേറ്റീവ്ക്രൈംത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി,റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന,പൂ രാമു, ഷോൺ റോമി, കരുണാകരൻഎന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്ചെന്നൈ,കൊച്ചിഎന്നിവിടങ്ങളിലായാണ്  പൂർത്തീകരിച്ചത്.


ചിത്രത്തിന്റെ  എഡിറ്റര്‍- ദീപു ജോസഫ്. സംഭാഷണം- വിന്‍സെന്റ് വടക്കന്‍, സംഗീതം 4 മ്യൂസിക്സ്.സൗണ്ട് ഡിസൈനർ രംഗനാഥ് രവി,ക്രിയേറ്റീവ് ഡയറക്ടർ ശ്രീജിത്ത് കോടോത്ത്,  തമിഴ് സംഭാഷണം ഡേവിഡ് കെ രാജൻ,കല- ആഷിക്ക് എസ്., മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- രാഹുൽ രാജ് ആർ. സംഘട്ടനം  അഷ്റഫ് ഗുരുക്കൾ, നൂർ കെ, ഗണേഷ് കുമാർ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്  ഡയറക്ടേഴ്സ് വിനോദ് പി എം,വിശാഖ് ആർ വാര്യർ. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ശക്തിവേൽ. പ്രൊഡക്ഷൻ മാനേജർ- അഖിൽ. ഡിസൈൻസ് 100 ഡേയ്സ്. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്ലാക്ക് ടിക്കറ്റ്.


ഈ ചിത്രം മെയ് മാസത്തിൽ തീയറ്ററുകളിൽ എത്തും.


മഞ്ജു ഗോപിനാഥ്.

( പി.ആർ.ഓ ) 

No comments:

Powered by Blogger.