"ഭിക്ഷക്കാരൻ 2" വിജയ് ആന്റണി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
"ഭിക്ഷക്കാരൻ 2" വിജയ് ആന്റണി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
https://youtu.be/jhVFWyFuTq0
വിജയ്ആന്റണിഫിലിംകോർപറേഷന്റെ ബാനറിൽ ഫാത്തിമ വിജയ് ആന്റണി നിർമിച്ച് വിജയ് ആന്റണി നായകണയെത്തുന്ന 'ഭിക്ഷക്കാരൻ 2' നായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വിജയ് ആന്റണിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരിക്കും ചിത്രം. മെയ് 19ന് ചിത്രം തീയേറ്ററുകളിൽ എത്തുകയാണ്. ഷൂട്ടിങ്ങ് പൂർത്തിയായ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ലോകമെമ്പാടും നിന്ന് ഗംഭീരമായ വരവേൽപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. പ്രൊമോഷൻ രീതികൾ കൊണ്ടും ഞെട്ടിക്കുകയാണ് സിനിമ.
ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ചിത്രത്തിന്റെ ടീസറും ട്രെയിലറും റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ 4 മിനുറ്റോളം നീണ്ടുനിൽക്കുന്ന സ്നീക്ക് പീക്ക് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. നായക കഥാപാത്രമില്ലാതെ ആദ്യത്തെ സ്നീക്ക് പീക്ക് വീഡിയോയും ഇത് തന്നെയാണ്. പുതു ചരിത്രങ്ങൾ തീർത്തുകൊണ്ടായിരുന്നു പ്രൊമോഷൻ രീതികൾ സിനിമ കൈക്കൊണ്ടത്.
സ്റ്റാർ നെറ്റ് വർക്കാണ് ചിത്രത്തിന്റെ ഓൾ ഇന്ത്യ സാറ്റിലൈറ്റ് റൈറ്റ്‌സ് ആൻഡ് ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. കാവ്യ താപർ, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രൻ, മൻസൂർ അലി ഖാൻ, ഹരീഷ് പേരടി, ജോണ് വിജയ്, ദേവ് ഗിൽ, യോഗി ബാബു തുടങ്ങിയ വൻ തരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലൈൻ പ്രൊഡ്യുസർ - സാന്ദ്ര ജോണ്സൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - നവീൻ കുമാർ, പ്രൊഡക്ഷൻ മാനേജർ - കൃഷ്ണപ്രഭു, ഛായാഗ്രഹണം - ഓം നാരായണൻ, ഡി ഐ - കൗശിക് കെ എസ് , എഡിറ്റർ - വിജയ് ആന്റണി, അസോസിയേറ്റ് എഡിറ്റർ - ദിവാകർ ഡെന്നിസ് , ആർട്ട് ഡയറക്ടർ - അരു സ്വാമി, പി ആർ ഒ - ശബരി
No comments: