ദിലീപിന്റെ " Voice of സത്യനാഥൻ " സിനിമയുടെ മോക്ഷൻ പോസ്റ്റർ ഏപ്രിൽ ആറിന് രാവിലെ 11ന് റിലീസ് ചെയ്യും.
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം "വോയിസ് ഓഫ് സത്യനാഥൻ " മെയിൽ തിയേറ്ററുകളിലേക്ക്. ദിലീപ് -റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിത്. ഈ ചിത്രത്തിന്റെ മോക്ഷൻ പോസ്റ്റർ ഏപ്രിൽ ആറിന് രാവിലെ 11ന് റിലീസ് ചെയ്യും.
ദിലീപിനെ കൂടാതെ ചിത്രത്തിൽ ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ്(വിക്രംഫൈയിം),സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായിഎത്തുന്നുഎന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. റോഷിത് ലാൽ, പ്രിജിൻ ജെ.പിഎന്നിവരാണ്സഹനിർമ്മാതാക്കൾ. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ്ചിത്രത്തിൻ്റെഎക്സിക്യൂട്ടീവ്പ്രൊഡ്യൂസേഴ്സ്. ജിതിൻ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺപൊടുത്താസ്, മേക്കപ്പ്- റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക് & റോബിൻ അഗസ്റ്റിൻ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ഷാലു പേയാട്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
സലിം പി. ചാക്കോ .
No comments: