" തീപ്പൊരി ബെന്നി "യുടെ ചിത്രീകരണം തൊടുപുഴയിൽ തുടങ്ങി. അർജുൻ അശോകനും , ഫെമിനാ ജോർജ്ജും പ്രധാനവേഷങ്ങളിൽ .


 


"തീപ്പൊരി ബെന്നി " ആരംഭിച്ചു.


വൻവിജയം നേടിയ വെള്ളിമൂങ്ങ. ജോണി ജോണിയെസ് അപ്പാ എന്നീ ചിത്രങ്ങൾക്ക് ശേഷ ജോജി തോമസും, വെളളി മൂങ്ങയുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് "തീപ്പൊരി ബെന്നി " . ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.




ഒരു കർഷക ഗ്രാമത്തിൽതീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും റാഷ്ട്രീയത്തെ വെറുക്കുന്ന മകൻ  തീപ്പൊരി രാഷ്ടീയ നേതാവിന്റേയും മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി ഒരുക്കുന്ന ഒരു തികഞ്ഞ കുടുംബ ചിത്രമാണ് "തീപ്പൊരി ബെന്നി ".


യുവനിരയിലെ ശ്രദ്ധേയനായ നടൻ അർജുൻ അശോകനാണ് തീപ്പൊരി ബെന്നിയെഅവതരിപ്പിക്കുന്നത്.വട്ടക്കുട്ടയിൽ ചേട്ടായിയെ ജഗദീഷും അവതരിപ്പിക്കുന്നു.ഫെമിനാ ജോർജാണ് നായിക. മിന്നൽ മുരളി എന്ന ചിത്രത്തിലെ നായികയായിരുന്നു ഫെമിനഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെ പത്താമത്തെ ചിത്രമാണിത്.


മുല്ല, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, , ചാർലി, , ടേക്ക് ഓഫ്, തട്ടു മ്പറത്ത് അച്ചുതൻ,  തണ്ണീർമത്തൻ ദിനങ്ങൾ . സൂപ്പർ ശരണ്യ,  പൂവൻ, എന്നീ ചിത്രങ്ങളായിരുന്നു മുൻ ചിത്രങ്ങൾ.

ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരുംപ്രധാനതാരങ്ങളാണ്.സംഗീതം - ശ്രീരാഗ് സജി.ഛായാഗ്രഹണം - അജയ്ഫ്രാൻസിസ് ജോർജ്.എഡിറ്റിംഗ് - സൂരജ് .ഈ.എസ്.കലാസംവിധാനം - മിഥുൻ ചാലി ഗ്ഗേരി. കോസ്റ്റ്യും - ഡിസൈൻ - ഫെമിന ജബ്ബാർ ,ചമയം - കിരൺ രാജ്, മനോജ്.കെ.,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാജി.ഫിനാൻസ് കൺട്രോളർ.ഉദയൻകപ്രശ്ശേരി.പ്രൊഡക്ഷൻ മാനേജേഴ്സ്-- നോബിൾ ജേക്കബ് ഏറ്റുമാനൂർ, എബി കോടിയാട്ട്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ. അലക്സ്. ഈ കുര്യൻ.


വാഴൂർ ജോസ്.

No comments:

Powered by Blogger.