തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.
തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.
സൂപ്പർ ഹിറ്റുകളായ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' എന്നീ ചിത്രങ്ങളും കുഞ്ചാക്കോ ബോബനെ നായകനാക്കി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന 'ചാവേറി'നും ശേഷം ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ടിനു പാപ്പച്ചൻ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ച്ദുൽഖറിനോടൊപ്പമുള്ളചിത്രംസഹിതംസോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.
'ദുൽഖർ സൽമാനുമൊത്തുള്ള എന്റെ സിനിമയെകുറിച്ച്ഏറെആവേശത്തോടെ പങ്കുവയ്ക്കുകയാണ്. വേഫെയറർ ഫിലിംസാണ്നിർമ്മാണം.അവിസ്മരണീയമായ ഒരു യാത്രയ്ക്കായി ഒരുങ്ങിക്കോളൂ',എന്ന്കുറിച്ചുകൊണ്ടാണ് പുതിയ സിനിമയെ കുറിച്ച് ടിനു പാപ്പച്ചൻ കുറിച്ചിരിക്കുന്നത്. സിനിമയുടെ സംഗീതം,ഛായാഗ്രഹണം വിഭാഗങ്ങൾ യഥാക്രമം ജസ്റ്റിൻ വര്‍ഗ്ഗീസുംജിന്റോജോര്‍ജ്ജുമായിരിക്കും നിര്‍വ്വഹിക്കുക.
‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ടിനു പാപ്പച്ചൻ. ടിനു പാപ്പച്ചന്റെ മുൻ ചിത്രങ്ങളേക്കാൾ ആവേശകരമായ മാസ് ആക്ഷൻ സിനിമയായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
നിരവധി സിനിമകളിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു ടിനു പാപ്പച്ചൻ. 2018ലാണ്‘സ്വാതന്ത്ര്യംഅര്‍ദ്ധരാത്രി’യിലൂടെ സ്വതന്ത്രസംവിധായകനായത്. ഒരു ഉത്സവപ്പറമ്പും, അവിടെ നടക്കുന്ന ഒരു വഴക്കും, പിന്നീടുള്ള പൊരിഞ്ഞ കൂട്ടത്തല്ലും എല്ലാം ചേർന്ന ടിനു പാപ്പച്ചന്‍റെ രണ്ടാം ചിത്രം ‘അജഗജാന്തരം’ വലിയ വിജയം നേടിയിരുന്നു. അതിന് പിന്നാലെയാണ് കുഞ്ചാക്കോ ബോബനോടൊപ്പം ചാവേറുംഇപ്പോൾദുൽഖറിനോടൊപ്പമുള്ള ചിത്രവും വരാനിരിക്കുന്നത്. വാര്‍ത്താപ്രചരണം: സ്നേക്ക്പ്ലാന്‍റ്, പ്രതീഷ് ശേഖർ .
No comments: