അർജുൻ അശോക് , അന്നാ ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അച്യുത് വിനായക് സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി ചിത്രമായ " ത്രിശങ്കു ! " എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.



അർജുൻ അശോക് , അന്നാ ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അച്യുത് വിനായക് സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി ചിത്രമായ " ത്രിശങ്കു ! " എന്ന സിനിമയുടെ  ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അന്നാ ബെന്നും, അർജ്ജുൻ അശോകും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 


സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ് , നന്ദു തുടങ്ങിയവരാണ് ഈചിത്രത്തിൽ അഭിനയിക്കുന്നത്.ജയേഷ് മോഹൻ ,അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും , രാകേഷ് ചെറുമഠം എഡിറ്റിംഗും , ജെ.കെ. സംഗീതവും, പശ്ചാത്തല സംഗീതവും, ധനുഷ് നയനാർ ശബ്ദലേഖനവും ഒരുക്കുന്നു. 


മാച്ച്  ബോക്സ് ഷോർട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു ശ്യാമപ്രസദ്,ലക്കൂണ പിക്ചേഴ്സ് , ഗായത്രി എം. എന്നിവർ സഹ നിർമ്മാതക്കളുമാണ്. പ്രശ്സത നിയോ -നോയിർ ചലച്ചിത്ര നിർമ്മാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഒരുക്കുന്നത്. ഈ കമ്പനിയുടെ ആദ്യ മലയാള  നിർമ്മാണ സംരഭമാണിത്. ജോണി ഗദ്ദാർ, അന്താധുൻ,മോണിക്ക, ഓ മൈഡാർലിംഗ്തുടങ്ങിയചിത്രങ്ങൾ ഈ കമ്പനിയാണ് നിർമ്മിച്ചത്.



സലിം പി. ചാക്കോ .

No comments:

Powered by Blogger.