" പത്ത് തല " മാസ് ആക്ഷൻ എന്റെർടെയ്നർ " . ചിമ്പുവും ഗൗതവും തിളങ്ങി.
Rating : 3.5 / 5.
സലിം പി. ചാക്കോ.
cpK desK.
സിലംബരശൻ റ്റി.ആർ ( ചിമ്പു ) നായകനായ മാസ്സ് ചിത്രം "പത്ത്തല "തിയേറ്ററുകളിൽഎത്തി.പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിമ്പു നായകനാകുന്ന പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണിത്. തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത് ഒബെലി എൻ.കൃഷ്ണയാണ്.
നർത്തൻ സംവിധാനം ചെയ്ത് 2017 ഡിസംബർ ഒന്നിന് കന്നഡയിൽ പുറത്തിറങ്ങിയ " മുഫ്തി "യുടെ അനുകരണമാണിത്.
തമിഴ്നാട് മുഖ്യമന്ത്രി അരുൺമെഴി ( സന്തോഷ് പ്രതാപ് ) തിരോധാനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ഗുണ ( ഗൗതം കാർത്തിക് ) . നാഞ്ഞി ലാർ ഗുണശേഖരനായി(ഗൗതം വാസുദേവ്മോനോൻ)അഭിനയിക്കുന്നു.എ.ജി.രാവണൻ ( സിലംബരസൻ റ്റി.ആർ) ഗുണ്ടാസംഘമാണ് ഇതിന് പിന്നിലെന്ന് ഗുണ വിശ്വസിക്കുന്നു. മണൽ ഖനന ബിസിനസ്സ് രംഗത്ത് എ.ജി.ആറിന്നെതിരെ തെളിവുകൾ ലഭ്യമാകുന്നില്ല. എ.ജി.ആറിനൊപ്പം ഗുണ പ്രവർത്തിക്കുന്ന സമയത്താണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ എ.ജി.ആർ നടത്തുന്നത്. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .
തഹസീൽദാസർ ലീല തോംസണായി പ്രിയ ഭവാനി ശങ്കറും, എ.ജി.ആറിന്റെ സഹോദരി സമുദ്രയായി അനു സിത്താരയും , സെൽവനായി ടീജയ് അരുണാചലവും, അമീറായി കലൈശനും,സിംഹയായി മധു ഗുരുസ്വാമിയായും, കുട്ടപ്പരെയായി റെഡിൻ കിംഗ്‌ലിയും, പുങ്കനായി സെൻട്രയനായും, ഇർബാനായി സൗന്ദരരാജനും , ആരാധനയായി ഹർഷിതയും, പിസ്റ്റളായി കണ്ണൻ പൊന്നയ്യയും വേഷമിടുന്നു.
ഛായാഗ്രഹണംഫാറൂഖ്.ജെ.ബാഷയും ,എ.ആർ. റഹ്മാൻ സംഗീതവും പശ്ചാത്തല സംഗീതവും, നിർമ്മാണം ജയന്തിലാൽ ഗാഢയും , കെ. ഇ. ഗ്യാനവേൽരാജയും, കോ പ്രൊഡ്യൂസർ നെഹയും, എഡിറ്റർ പ്രവീൺ.കെ.എൽ ലും, ആർട്ട് മിലനും, ഡയലോഗ് ആർ.എസ്.രാമകൃഷ്ണനുംകൊറിയോഗ്രാഫിസാൻഡിയും, സ്റ്റണ്ട് ആർ.ശക്തി ശരവണനും, കഥ നാർധൻ, ലിറിക്‌സ് സ്നേകൻ, കബിലൻ വിവേക് എന്നിവരും ,സൗണ്ട് ഡിസൈൻ കൃഷ്ണൻ സുബ്രമണ്യനും, കളറിസ്റ്റ്കെ.എസ്.രാജശേഖരനും , സി.ജി: നെക്സ്ജെൻ മീഡിയ ,പി ആർ ഓ: പ്രതീഷ് ശേഖറും നിർവ്വഹിക്കുന്നു. ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ കേരളത്തിലെവിതരണാവകാശം ക്രൗൺ ഫിലിംസാണ്.
സിലംബരസൻ , ഗൗതം കാർത്തിക് എന്നിവർ മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത് .ഛായാഗ്രഹണം, ആക്ഷൻരംഗങ്ങൾ , പശ്ചാത്തല സംഗീതം, തിരക്കഥ, സംവിധാനം എന്നിവ ശ്രദ്ധേയമാണ്. മികച്ച ഒരു മാസ് എന്റെർടെയ്നറാണ് "പത്ത്തല" .
No comments: