'ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്'!! ചിരി വിതറി നവ്യയും സൈജുവും; 'ജാനകീ ജാനേ' രസികൻ ടീസർ പുറത്തിറങ്ങി.
'ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്'!! ചിരി വിതറി നവ്യയും സൈജുവും; 'ജാനകീ ജാനേ' രസികൻ ടീസർ പുറത്തിറങ്ങി.
https://youtu.be/Tig8f5_coMs
നവ്യ നായരും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ജാനകീ ജാനേ'യുടെ രസകരമായ ടീസർ പുറത്തിറങ്ങി. നര്‍മ്മം ഒളിപ്പിച്ചൊരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും ചിത്രമെന്ന് സൂചന നൽകുന്നതാണ് ടീസര്‍. എല്ലാത്തിനോടും പേടിയുള്ളൊരു കഥാപാത്രമായി നവ്യയെത്തുന്ന സിനിമയാണിത്. ഏറെ നാളുകൾക്ക് ശേഷം സിനിമാലോകത്തേക്ക് തിരിച്ചെത്തിയ നവ്യ ഒരുത്തീക്ക് ശേഷം അഭിനയിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. നവ്യയുടെ ഹിറ്റ് ചിത്രമായ 'നന്ദന'ത്തിലെ 'കാർമുകിൽ വർണ്ണന്‍റെ ചുണ്ടിൽ' എന്ന ഗാനശകലം ഏവരേയും ചിരിപ്പിക്കും വിധത്തിൽ ടീസറിൽ ഉൾച്ചേർത്തിട്ടുമുണ്ട്.
അനീഷ് ഉപാസന എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഷറഫുദ്ദീന്‍, ജോണി ആന്‍റണി, കോട്ടയം നസീര്‍, ജോര്‍ജ്ജ് കോര, അനാര്‍ക്കലി മരക്കാര്‍, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാൽ, ഷൈലജ ശ്രീധരൻ, വിദ്യ വിജയകുമാര്‍, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷരീഫ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. ഒരു വ്യത്യസ്ത പ്രമേയം നര്‍മ്മത്തില്‍ ചാലിച്ച് പറയുന്ന സിനിമയാണെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം പി വി ഗംഗാധരന്‍റെ മക്കളായ ഷെര്‍ഗ, ഷെനുഗ, ഷെഗ്‌ന എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് ഫിലിംസ് ബാനറിലാണ് നിര്‍മിക്കുന്നത്. ഛായാഗ്രഹണം ശ്യാമപ്രകാശ് എം എസ്, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രത്തീന, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, സംഗീതം കൈലാസ് മേനോൻ, പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, ചീഫ് അസോ ഡയറക്ടര്‍ രഘുരാമ വര്‍മ്മ, കോസ്റ്റും ഡിസൈനർ സമീറ സനീഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കോ റൈറ്റര്‍ അനില്‍ നാരായണന്‍, അസോ ഡിറക്ടര്‍സ് റെമീസ് ബഷീര്‍, റോഹന്‍ രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പി ആര്‍ ഓ വാഴൂര്‍ ജോസ്, സ്റ്റില്‍സ് റിഷ്‍ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് ഓള്‍ഡ്‌മോങ്ക്‌സ്, വിതരണം കല്പക റിലീസ്, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.
No comments: