ഒരു മനുഷ്യായുസ് മുഴുവൻ ചിരിക്കാനുള്ള തമാശകൾ നൽകി ഇന്നച്ചൻ യാത്രയായി.


 


ഒരു മനുഷ്യായുസ് മുഴുവൻ ചിരിക്കാനുള്ള തമാശകൾ നൽകി ഇന്നച്ചൻ യാത്രയായി. പൂർണ്ണ ഔദ്യോഗികബഹുമതികളോടെയായിരുന്നു സംസ്കാരം.


ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്തായി ഒരുക്കിയ കല്ലറയിൽ  ഇന്നച്ചന് ഇനി വിശ്രമം. 

മലയാള സിനിമയുടെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ല സംഭാവന ചെയ്ത ബഹദൂർ, മാള അരവിന്ദൻ , സി.ഐ പോൾ , ഒടുവിൽ ഉണ്ണികൃഷ്ണൻ , കലാഭവൻ മണി , കെ.പി.എ.സി ലളിത  എന്നിവർക്കൊപ്പം ഇന്നസെന്റും യാത്രയായി.

ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

No comments:

Powered by Blogger.