തമിഴ് നടൻ അജിത്തിന്റെ പിതാവ് പി. എസ് മണി (84 ) അന്തരിച്ചു
തമിഴ് നടൻ അജിത്തിന്റെ പിതാവ് പി. എസ് മണി (84 ) അന്തരിച്ചു
തമിഴ് നടൻ അജിത്തിന്റെ പിതാവ് പി.എസ് മണി (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹം പാലക്കാട് സ്വദേശിയാണ്. അനൂപ് കുമാർ, അനിൽ കുമാർ എന്നിവരാണ് മറ്റ് മക്കൾ. കൊൽക്കത്ത സ്വദേശിനിയായ മോഹിനിയാണ് ഭാര്യ.
ഉറക്കത്തിലാണ് മണിയുടെ മരണം സംഭവിച്ചതെന്ന് അജിത്തിന്‍റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അജിത്തിന്‍റെ 'തുനിവ്' എന്ന ചിത്രമാണ്ഒടുവിൽപ്രദർശനത്തിനെത്തിയത്. എച്ച് വിനോദ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്.എച്ച് വിനോദ് തന്നെ തിരക്കഥയെഴുതിയ 'തുനിവ്' വൻ ഹിറ്റായി മാറിയിരുന്നു. ബോണി കപൂറാണ് ചിത്രം നിർമ്മിച്ചത്.
ബെസന്ത് നഗർ ശ്മശാനത്തിൽ വെച്ചായിരിക്കും സംസ്‌കാരം.
No comments: