നടനും മുൻ എം.പിയുമായ ഇന്നസെന്റ് ( 75 ) അന്തരിച്ചു.സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ.
ആദരാഞ്ജലികൾ .
നടനും മുൻ എം.പിയുമായ ഇന്നസെന്റ് ( 75 ) അന്തരിച്ചു.
കാന്‍സര്‍ സംബന്ധിയായ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ ഇന്നസെന്റ് വെന്റിലേറ്റര്‍ സഹായത്തില്‍ആയിരുന്നു.ആരോഗ്യനിലമോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെലേക്ഷോർആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
2012ലാണ് അദ്ദേഹത്തിന് നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ( രക്താർബുദം ) സ്ഥിരീകരിച്ചത്.
രാത്രി 10.30നാണ് അദ്ദേഹം അന്തരിച്ചത്. മന്ത്രി പി. രാജീവ് , മന്ത്രി സജി ചെറിയാൻ, മമ്മൂട്ടി, ജയറാം, ദിലീപ് , മധുപാൽ, ജി. സുരേഷ്കുമാർ , ഇടവേള ബാബു , ബി.ഉണ്ണികൃഷ്ണൻ
തുടങ്ങിയവർ അശുപുത്രിയിൽ ഉണ്ടായിരുന്നു.
ഇന്നസെന്റിന്റെ മൃതശരീരം പൊതുദർശന സമയ ക്രമീകരണം :-
കാലത്ത് 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയിൽ പൊതു ദർശനത്തിനുവെക്കുന്നതും സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും.
ഇന്നസെന്റ് വറീദ് തെക്കേത്തല 1948 ഫെബ്രുവരി 28 ന് ജനിച്ചു.
ഇരിങ്ങാലകുടയിൽ വരീദ് തെക്കേമലയുടെയും മാർഗ്ഗരറ്റിന്റെയും മകനായി ജനനം. ഇരിങ്ങാലകുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കണ്ടന്ററി സ്കൂൾ , ഇരിങ്ങാലകുട ഡോൺ ബോസ്കോ ഹയർ സെക്കന്ററി സ്കൂൾ , ഇരിങ്ങാലകുട ശ്രീ സംഗമേശ്വര എൻ.എസ്. എസ് സ്കൂൾഎന്നിവങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ് വരെ മാത്രമെ അദ്ദേഹം പഠിച്ചിരുന്നുള്ളു. മദ്രാസിൽ പോയി പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി ജോലി ചെയ്തു. മലയാളം, തമിഴ് സിനിമകളിൽ ചെറുതും വലതു മായ നിരവധി വേഷങ്ങൾ ചെയ്തു. 750ൽലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മലയാള സിനിമയിലെ മികച്ച ഹാസ്യനടൻമാരിൽ ഒരാളാണ്
അദ്ദേഹം.
മഴവിൽക്കാവടി,പൊൻമുട്ടയിടുന്ന താറാവ്, കേളി, കാതോട് കാതോരംതുടങ്ങിയസിനിമകളിൽ വില്ലൻവേഷങ്ങളുംചെയ്തു. 1972 ൽ " നിത്യശാല " എന്ന സിനിമയിലുടെ മാധ്യമ പ്രവർത്തകനായി അദ്ദേഹം സിനിമ രംഗത്ത് എത്തി.റാംജി റാവു സ്പീക്കിംഗ്, മാന്നാർ മത്തായി സ്പീക്കിംഗ് , കിലുക്കം, ഗോഡ്ഫാദർ , വിയ്റ്റനാം കോളനി, സന്ദേശം, നടോടിക്കാറ്റ് , ദേവാസുരം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ചു. " കടുവ" ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം.
1970 കളിൽ ആർ.എസ്.പി യുടെതൃശൂർജില്ലസെക്രട്ടറിയായിരു ന്നു. 1979ൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുകയും വിജയിക്കുകയും ചെയ്തു.2014 മെയ് 16 ന് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽനിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിസ്വതന്ത്രസ്ഥാനാർത്ഥിയാ യി അദ്ദേഹം മൽസരിച്ച് വിജയിച്ചു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബെന്നി ബഹനാനോട് പരാജയപ്പെട്ടു.
1976 സെപ്റ്റംബർ 26 ന് ആലിസിനെ അദ്ദേഹം വിവാഹം കഴിച്ചു. സോണറ്റ് മകനാണ്. രശ്മി മരുകളാണ്.
2003 മുതൽ 2018 വരെ
മലയാളം സിനിമ കലാകാരൻമാരുടെ കൂട്ടായ്മയായ " മലയാളം മൂവി ആർട്ടിസ്റ്റിസ് " ( അമ്മ )യുടെ പ്രസിഡന്റായിരുന്നു.
പുസ്തകങ്ങളിലും മാസികകളിലും പത്രങ്ങളിലും അദ്ദേഹം ഏഴുതിയിട്ടുണ്ട്.അദ്ദേഹത്തിന്റെ മാനറിസങ്ങൾ മലയാള സിനിമയിൽ അതുല്യമായിരുന്നതിനാൽ പ്രേക്ഷരുടെ ശ്രദ്ധപിടിച്ച്പറ്റി. നിരവധി സിനിമകളിൽ സീരിയസ്, ക്യാരക്ടർ റോളുകളിൽ തന്റെ അഭിനയ മികവ് അദ്ദേഹം തെളിയിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടി.1989ൽ മഴകാവിൽ കാവടിയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാർഡും, 1981ൽ ഇന്നസെന്റ് നിർമ്മിച്ച "വിട പറയും മുൻപേ " എന്ന സിനിമയ്ക്ക് രണ്ടാമത്തെ മികച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും , 1982ൽ ഇന്നസെന്റ് നിർമ്മിച്ച " ഓർമ്മക്കായ് " മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള അവാർഡും നേടി.
കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് , ഏഷ്യാനെറ്റ് ഫിലിംഅവാർഡ്, ഫിലിം ഫെയർ അവാർഡ്, വാർഷിക മലയാളം മൂവി അവാർഡ് , പ്രസ്റ്റീജ് വനിത ഫിലിം അവാർഡ് എന്നിവയും നേടി.
ദോലി സാജ് കെ രഖ്ന ( 1998 - ഹിന്ദി), ലെസ ലെസ ( 2003 - തമിഴ്) , ജീവിതമല്ലാതെ മറ്റൊന്നുമല്ല ( 2004 - ഇംഗ്ലീഷ്) , മലമാൽ വാരിക ( 2006 ഹിന്ദി), ശിക്കാരി ( 2012 കന്നഡ) , നാൻ അവൈ സന്നിത പൊത്ത് ( 2019 - തമിഴ്) എന്നി അന്യഭാഷാ സിനിമകളിലും അഭിനയിച്ചു.
പാവം ഐ.ഐവാച്ചൻ , കീർത്തനം എന്നീ കഥകളും ഏഴുതി.വിട പറയും മുൻപേ ( 1981 ) , ഇളക്കങ്ങൾ ( 1982) ഓർമ്മക്കായ് ( 1982), ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ( 1983) എന്നി ചിത്രങ്ങൾ നിർമ്മിച്ചു. ഗജകേസരിയോഗം, സാന്ദ്രം, മിസ്റ്റർ ബട്ട്ലർ, കല്യാണരാമൻ , ഡോക്ടർ ഇന്നസെന്റാണ് എന്നി ചിത്രങ്ങളിൽ ഗാനങ്ങളും ആലപിച്ചു.
സലിം പി. ചാക്കോ .
cpK desK.
No comments: