നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം "ലെയ്ക്ക " മാർച്ച് 31ന് റിലീസ് ചെയ്യും. നിഷാ സാരംഗും ബിജു സോപാനവും മുഖ്യവേഷങ്ങളിൽ .
അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് " ലെയ്ക്ക " എത്തുന്നു.
നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം "ലെയ്ക്ക " മാർച്ച് 30ന് റിലീസ് ചെയ്യും.
റഷ്യയില്‍നിന്ന്ബഹിരാകാശത്തേയ്ക്ക് പോയ ആദ്യ ജീവിയായ ലെയ്ക്കയുടെ പിന്‍ഗാമി എന്ന് അവകാശപ്പെടുന്ന നായയുടെ കഥ പറയുന്ന ചിത്രമാണ് 'ലെയ്ക്ക'. നവാഗതനായ ഡോക്ടര്‍ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. മിനി സ്‌ക്രീനില്‍ ദമ്പതികളായി തിളങ്ങിയ ബിജു സോപാനവും നിഷാ സാരംഗും ദമ്പതികളായിതന്നെ സിനിമയില്‍ ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിപിഎസ് ആന്റ് സണ്‍സ് മീഡിയയുടെ ബാനറില്‍ ഡോക്ടര്‍ ഷംനാദും ഡോക്ടര്‍ രഞ്ജിത്ത് മണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്തനായ നടന്‍ നാസര്‍, സുധീഷ്, വിജിലേഷ്, ബൈജു സന്തോഷ്, അരിസ്‌റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, നോബി മാര്‍ക്കോസ്, നന്ദനവര്‍മ്മ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാന്‍ പി. സുകുമാറാണ് ലെയ്ക്കയുടെ ക്യാമറാമേന്‍. പത്രപ്രവര്‍ത്തകരായ പി.മുരളീധരനും ശ്യാം കൃഷ്ണയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ബി.ടി.അനില്‍ കുമാര്‍, ശാന്തന്‍, പി.മുരളീധരന്‍ എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സതീഷ് രാമചന്ദ്രനും ജെമിനി ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന് സംഗീതം നല്‍കിയിരിയ്ക്കുന്നു. റോണീ റാഫേല്‍ പശ്ചാത്തലസംഗീതവും വിപിന്‍ മണ്ണൂര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
ചിത്രത്തിന്റെ സംവിധായകനായ ആഷാദ് ശിവരാമന്‍ പ്രശസ്തനായ നേത്രശസ്ത്രക്രിയാ വിദഗ്ദന്‍കൂടിയാണ്. ഇതുവരെ അറുപതിനായിരത്തിലധികം പേര്‍ക്ക് കണ്ണ് ശസ്ത്രക്രിയ ചെയ്ത ആഷാദ് മുന്‍മുഖ്യമന്ത്രിവി.എസ്സ്.അച്യുതാനന്ദനുള്‍പ്പടെപ്രശസ്തരുംഅപ്രശസ്തരുമായ നിരവധി പേരുടെ വിശ്വസ്തനായ നേത്രരോഗവിദഗ്ദനാണ്. അന്തരിച്ച സുഗതകുമാരി ടീച്ചര്‍ ഉള്‍പ്പടെ ആഷാദിന്റെ പേഷ്യന്റായിരുന്നു. തമിഴ്‌നാട്,കര്‍ണ്ണാടകഅതിര്‍ത്തിയിലെ മാറാണ്ടഹള്ളി ഗ്രാമത്തില്‍ ആഷാദ് ഒരേ ദിവസം നൂറില്‍ പരം ആളുകള്‍ക്ക് ഓപ്പറേഷന്‍ നടത്തിയതും ശ്രദ്ധേയമായിരുന്നു. 2018ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌ക്കാരങ്ങളില്‍ മികച്ച സംവിധായകന്‍ ഉള്‍പ്പടെ ആറ് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 'ദേഹാന്തരം' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് ആഷാദ് ശിവരാമന്‍.
വൈദ്യ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിയ്ക്കാന്‍ തമിഴ് താരം നാസര്‍ ആദ്യം താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും 'ദേഹാന്തരം' എന്ന ആഷാദിന്റെ ഹ്രസ്വചിത്രം കണ്ടതിനു ശേഷം ലെയ്ക്കയ്ക്ക് ഓക്കെ പറയുകയായിരുന്നു.
No comments: