മാധവ് സുരേഷ് നായകനാകുന്നു . ചിത്രം " കുമ്മാട്ടിക്കളി " പൂജയും ഷൂട്ടിംഗും മാർച്ച് 27 ന് ആലപ്പുഴയിൽ.
മാധവ് സുരേഷ് നായകനാകുന്നു . ചിത്രം " കുമ്മാട്ടിക്കളി " പൂജയും ഷൂട്ടിംഗും മാർച്ച് 27 ന് ആലപ്പുഴയിൽ.
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ചിത്രം "കുമ്മാട്ടിക്കളി" യുടെ പൂജയും ഷൂട്ടിംഗും മാർച്ച് 27-ന് (തിങ്കളാഴ്ച) ആലപ്പുഴ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ വെച്ച് രാവിലെ 9 മണിക്ക് നടക്കും.
ആർ. കെ. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പർഗുഡ് ഫിലിംസ് ആണ് നിർമ്മിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 -മത്തെ നിർമ്മാണ സംരംഭമാണിത്.
ദിലീപ് നായകനായ D148 ആണ് ഇഫാര്‍ മീഡിയയുമായി ചേര്‍ന്നു സൂപ്പർഗുഡ് ഫിലിംസ് ഒരുക്കുന്ന നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു ചിത്രം.
"കുമ്മാട്ടിക്കളി" യുടെ പൂജാ ചടങ്ങിൽ നിർമ്മാതാവ് ആർ ബി ചൗധരിയും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കും.
ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി,സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംവിധായകൻ ആർ കെ വിൻസെന്റ് സെൽവയുടേതാണ് തിരക്കഥ.
-ടീം #D148
No comments: