U/A സർട്ടിഫിക്കറ്റുമായി " ക്രിസ്റ്റഫർ " ഫെബ്രുവരി 9ന് തിയേറ്ററുകളിലേക്ക്.
"ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ് " എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്.ത്രില്ലർ ഗണത്തിലുള്ളചിത്രത്തിൻ്റെതിരക്കഥ ഒരുക്കുന്നത്ഉദയകൃഷ്ണയാണ്. അമല പോൾ കൂടാതെ സ്നേഹ, ഐശ്വര്യലക്ഷ്മിഎന്നിങ്ങനെമൂന്ന്നായികമാരാണ്ചിത്രത്തിലുള്ളത്. ദിലീഷ് പോത്തൻ,സിദ്ദിഖ്,ജിനുഎബ്രഹാം,വിനീതകോശി,വാസന്തിതുടങ്ങിയവരോടൊപ്പംമുപ്പത്തിയഞ്ചോളംപുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു. പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, കളറിസ്റ്റ്: ഷൺമുഖ പാഡ്യൻ, ഡി.ഐ: മോക്ഷ പോസ്റ്റ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ, പി.ആർ.ഒ:പി.ശിവപ്രസാദ്എന്നിവരാണ് അണിയറ പ്രവർത്തകർ.
സലിം പി. ചാക്കോ .
cpK desK.
No comments: