പൃഥിരാജ് സുകുമാരന്റെ ബോളിവുഡ് ചിത്രം " SARZAMEEN " .
പൃഥ്വിരാജ് സുകുമാരന്റെ അടുത്ത ബോളിവുഡ്ചിത്രമാണ്'സർസാമീൻ'.
കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. കാജോൾ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രംകൂടിയാണ്.
'സ്റ്റുഡന്റ് ഓഫ് ദി ഇയർ' എന്ന കരൺ ജോഹർ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത കായോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഈവർഷംഅവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും കേന്ദ്ര കഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ബഡേ മിയാന്‍ ഛോട്ടേ മിയാനി'ലും പൃഥ്വിരാജ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കബീർ എന്ന കഥാപാത്രമായാണ് നടൻ എത്തുന്നത്. ജാന്‍വി കപൂറും മാനുഷി ചില്ലറുമാണ് നായികമാർ. അലി അബ്ബാസ് സഫര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് കുമാറും ടൈഗര്‍ ഷെറോഫും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. പൂജാ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ വാഷു ഭഗ്‌നാനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
No comments: