" Love Days 90" മാർച്ചിൽ ചിത്രീകരണം തുടങ്ങും.


 



ലൗ ഡേയ്‌സ് 90 


ഉബൈദ് വെളിച്ചെണ്ണപടിയുടെ കഥയിൽ ഒരുങ്ങുന്ന  സിനിമയാണ് ലൗ  ഡേയ്‌സ്  90.

 "കുയിലിണയിലലിഞ്ഞു പാടിടുന്നു

മയിലിത തൻപിടയോടുമാടിടുന്നു

പ്രിയയെയനുനയിച്ചിടിന്നു സിംഹം

പ്രിയതമ നീയണയാഞ്ഞു ഞാൻ വലഞ്ഞു... "

കുമാരനാശാന്റെ പ്രണയത്തെക്കുറിച്ചുള്ള ഈ വരികൾക്ക്  മാറുന്ന  കാലത്തുള്ള പ്രസക്തി  അടിവരയിടുകയാണ് ഈ ചിത്രത്തിലൂടെ  ഉബൈദ് വെളിച്ചെണ്ണപടി.

  


മരുതാനി ഫിലിംസിന്റെ ബാനറിൽ ബാലുമുരുകൻ നിർമിക്കുന്ന ഈ ചിത്രം നജ്മ നസ്രീൻ  തിരക്കഥയും സംഭാഷണവും എഴുതി  സംവിധാനം ചെയ്യുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾചിത്രത്തിൽകഥാപാത്രങ്ങളാകും.  ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി : ഷെട്ടിമണി .സംഗീതം : മധു കാടാമ്പുഴ,ക്രിയേറ്റീവ് ഹെഡ്: അബിഷ് അബ്ദുൽ.ചീഫ്  അസോസിയേറ്റ് ഡയറക്ടർ:നിതിൻനാരായണൻ.പ്രോജക്റ്റ്  ഡിസൈൻ:  രാജ്‌മോഹൻ പാണ്ടിക്കാട്.പ്രൊഡക്ഷൻ  കൺട്രോളർ:റിയാസ് പള്ളിത്തെരുവ് . പശ്ചാത്തല സംഗീതം, എഡിറ്റിംഗ് : മിഥുൻ മുരളി.ഓഡിയോഗ്രാഫി : വിപിൻ എം. ശ്രീ.കലാ സംവിധാനം : അസീം എസ്.കോസ്റ്റ്യൂംസ്  : രഞ്ജിത്ത്  പുല്ലാട്.ഡിസൈൻ : ജിഷ്ണു ബി. ശേഖർ.



സിനിമയുടെ ചിത്രീകരണംമാർച്ചിൽ ആരംഭിക്കും.പൊള്ളാച്ചി, പാലക്കാട്‌, കോഴിക്കോട് എന്നിവിട   ടങ്ങളാണ് ലൊക്കേഷനുകൾ.


റഹിം പനവൂർ പിആർഒ.

ഫോൺ : 9946584007

No comments:

Powered by Blogger.