സന്ധ്യാ മുരളിയുടെ പ്രഥമ കവിതാ സമാഹാരം 'വർണ്ണപ്പൊട്ടുകൾ' പ്രകാശനം ചെയ്തു.
.
സന്ധ്യാ മുരളിയുടെ പ്രഥമ കവിതാ സമാഹാരം 'വർണ്ണപ്പൊട്ടുകൾ' പ്രകാശനം ചെയ്തു.
സന്ധ്യാ മുരളിയുടെ പ്രഥമ കവിതാ സമാഹാരം 'വർണ്ണപ്പൊട്ടുകൾ ' കെ. ജയകുമാർ കെ.പി.എ.സി സുകുമാരപ്പിള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു.കായംകുളം കൃഷ്ണപുരം യുവജന സംഘടന ഗ്രന്ഥശാലയുടെ വാർഷികവും മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങും നടന്ന വേദിയിൽ വെച്ചായിരുന്നു പ്രകാശനം.
ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണതേജ, കാർത്തികപള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്,കെ. കെ. അനിൽകുമാർ, ലൈബ്രറി പ്രസിഡന്റ് കെ. ശ്രീകുമാർ, സെക്രട്ടറി ഡി. അരുൺകുമാർ , കെ. ആർ. വിജയകുമാർ, തിലകരാജ്, എം. ആർ. രാജശേഖരൻ, അഡ്വ. എ. എസ്. സുനിൽ, വി. എസ്. ദിലീപ്കുമാർ, കെ. ഹരികുമാർ, കെ. സി. കൃഷ്ണകുമാർ, ഓമന അനിൽ, പി. എസ്. ശ്രീകുമാർ, ലക്ഷ്മി ചന്ദ്രൻ, രാധിക വേണുഗോപാൽ, സുനിൽകുമാർ ആർ. എന്നിവർ പ്രസംഗിച്ചു.
റഹിം പനവൂർ
ഫോൺ :9946584007
No comments: