കവിതപോലെ മനോഹരമാണ് " സന്തോഷം " . അമിത്തും , അനുവും , ശ്രീലക്ഷിയും തിളങ്ങി.


Rating : 4.25 / 5.

സലിം പി. ചാക്കോ .

cpK desK.



അമിത് ചക്കാലക്കല്‍, അനു സിത്താര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചത്രമാണ് 'സന്തോഷം' .



നിരവധി കുടുംബചിത്രങ്ങൾ നമ്മുടെ മുന്നിൽ എത്തിയിട്ടുണ്ട് .അതിൽ നിന്ന് വ്യത്യസ്തമായ കഥയാണിത്. ചേച്ചിയും അനുജത്തിയും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ ആഴം ചർച്ച ചെയ്യുന്ന ചിത്രമാണ് " സന്തോഷം " .


ഒരു അച്ഛനും അമ്മയും ( കലാഭവൻ ഷാജോൺ , ആശ അരവിന്ദ് )  അവരുടെ രണ്ട് പെൺമക്കളും ( അനു സിത്താര , ബേബി ലക്ഷ്മി) അമ്മൂമ്മയും ( മല്ലിക സുകുമാരൻ )  ഉള്ള കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. കുഞ്ഞനയത്തി ആക്ഷരയുടെ ചിന്തികളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.മുതിർന്ന ചേച്ചി ആദ്യ സുരേഷ്കുമാർ തന്റെ കാര്യങ്ങളിൽഇടപെടുന്നത്അക്ഷരയ്ക്ക് ഇഷ്ടപ്പെടാതെ വരുന്നിടത്താണ് സിനിമ  ശ്രദ്ധേയമാകുന്നത്. 


തനിക്ക് അഭിപ്രായ സ്വാതന്ത്രമില്ല എന്നു പറഞ്ഞ് അക്ഷര വിഷമിക്കുന്നു. ചേച്ചി ഒരു പ്രേമത്തിൽ എത്തിയാൽ തനിക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് അക്ഷര കരുതുന്നു. അക്ഷര വഴി കെ .സി ഗീരിഷ്  എന്ന ചെറുപ്പക്കാരൻ ആദ്യയെ പരിചയപ്പെടാൻ എത്തുന്നു. ആദ്യയും ഗിരീഷും തമ്മിലുള്ള പ്രണയം മുന്നോട്ട് പോകുമ്പോൾ ആദ്യ അക്ഷരയെ ശ്രദ്ധിക്കുന്നില്ല. "നിന്റെ കാര്യങ്ങൾ നീ ചെയ്യ് ... " എന്ന നിലപാടിൽ ആദ്യ എത്തുന്നു. ആദ്യ ഘട്ടത്തിൽ അക്ഷരയ്ക്ക് ഇത് ഇഷ്ടമാകുന്നു. പക്ഷെ പിന്നീട് ചേച്ചിയെ ആക്ഷര മിസ് ചെയ്യുന്നു. 



വിനായക് ശശികുമാർ എഴുതിയ വരികൾക്ക് പി എസ് ജയഹരി സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ, നിത്യ മാമ്മർ എന്നിവർ  ആലപിച്ച " ശ്വാസമേ, ശ്വാസമേ ..." എന്നാരംഭിക്കുന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംനേടി.മീസ്എന്‍സീന്‍എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിക്കുന്നു .




കാര്‍ത്തിക് എ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. അര്‍ജുൻ ടി സത്യന്‍ തിരക്കഥസംഭാഷണമെഴുതുന്നു.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ്ജയ്ഹരിസംഗീതംപകരുന്നു.എഡിറ്റര്‍- ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ഇക്ബാല്‍പാനായിക്കുളം, കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണനന്‍, കോസ്റ്റ്യൂം- അസാനിയ നസ്രിന്‍, നൃത്തം - വിജി സതീഷ്,സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സിന്‍ജോ ഒറ്റത്തയ്ക്കല്‍ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.



അമിത് ചക്കാലയ്ക്കൽ ( കെ.സി. ഗിരീഷ് ),കലാഭവൻ ഷാജോൺ ( സുരേഷ്കുമാർ), ആശാ അരവിന്ദ് ( സിന്ധു  സുരേഷ് ), ആദ്യ സുരേഷ്കുമാർ ( അനു സിത്താര ) , ബേബി ലക്ഷ്മി ( അച്ചു / അക്ഷര ) , മല്ലിക സുകുമാരൻ ( ലീലാമ്മച്ചി ) തുടങ്ങിയവർ മൽസര അഭിനയമാണ് കാഴ്ചവെച്ചത് . കുടുംബ ബന്ധത്തിന്റെ വില നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സിനിമയാണിത്. 



" നമ്മുടെയൊക്കെ ജീവിതത്തോട് ചേർത്ത് വയ്ക്കാവുന്ന സിനിമയാണ് " സന്തോഷം " .




 

No comments:

Powered by Blogger.