വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ധനുഷിന്റെ " വാത്തി " . വിദ്യാഭ്യാസം നിവേദ്യമാണ്.
Rating: ⭐⭐⭐⭐ / 5.
സലിം പി. ചാക്കോ
cpK desK.
ധനുഷ്, സംയുക്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത 'വാത്തി' മികച്ച അഭിപ്രായം നേടി മുന്നേറുന്നു.
ധനുഷ് അവതരിപ്പിക്കുന്ന ബാലമുരുകൻ എന്ന ജൂനിയർ ലെക്ച്ചറുടെകഥാപാത്രത്തിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. തിരുപ്പതി എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂട്ടിൽ തേർഡ് ഗ്രേഡ് ജൂനിയർ ലെക്ച്ചറർ ആയിജോലിക്ക്പ്രവേശിച്ചബാലമുരുകൻനേരിടുന്നപ്രശ്നങ്ങളും,ബാലമുരുകനുംആവിദ്യാഭാസസ്ഥാപനത്തിന്റെമാനേജ്‌മെന്റുംതമ്മിൽ ഉടലെടുക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.വിദ്യാഭ്യാസകച്ചവടവുമായി ബന്ധപ്പെട്ട വളരെയേറെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് പ്രേക്ഷകരുടെമുന്നിൽഅവതരിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ പ്രമേയത്തിന്റെ ശക്തി കൊണ്ടും, കഥ പറഞ്ഞച്ചിലെ ചടുലത കൊണ്ടും ചിത്രം ശ്രദ്ധേയമാവുന്നു
തന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രം നൽകുന്നതിൽ വെങ്കി അറ്റ്‍ലൂരി എന്ന സംവിധായകൻ പൂർണ്ണമായും വിജയിച്ചു. അത്ര മികച്ച രീതിയിൽ ഈ ചിത്രത്തിന്റെ സാമൂഹിക പ്രസക്തമായ കഥാപശ്ചാത്തലവും, ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗ്രാഫുമൊരുക്കാൻ സംവിധായകന്കഴിഞ്ഞു.പ്രണയം, ആക്ഷൻ,ഹാസ്യം,വൈകാരികമുഹൂർത്തങ്ങൾഎന്നിവയെല്ലാംകോർത്തിണക്കിയിട്ടുമുണ്ട്.ഗംഭീരമായസംഭാഷണങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരുശക്‌തി.കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളിലൂടെ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന കൊള്ളരുതായ്മകൾ പലതും തുറന്നു കാണിക്കാൻ ഈ സിനിമയിലൂടെ സാധിക്കുന്നു.
ബാലമുരുകനെന്ന കഥാപാത്രമായുള്ള ധനുഷിന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഒരിക്കൽ കൂടി വളരെഅനായാസമായി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ധനുഷ് കയ്യടി നേടി.വൈകാരികമായി പ്രേക്ഷകന്റെ മനസ്സുകളെ തൊടാൻ സാധിക്കുന്നതാണ് ഈ നടന്റെ പ്രത്യേകത. തന്റെ പ്രകടനം കൊണ്ട് പല തവണ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ധനുഷ്, ഒരു പെർഫോർമർ എന്ന നിലയിൽ കൂടി അഴിഞ്ഞാടിയ ചിത്രമാണ് വാത്തി. മീനാക്ഷി എന്ന നായികാ കഥാപാത്രമായി വേഷമിട്ട സംയുക്തയും മികച്ച പ്രകടനം തന്നെയാണ്കാഴ്ചവെച്ചത്. സമുദ്ര ക്കനിയും ശക്തമായ പ്രകടനം കൊണ്ട് ശ്രദ്ധ നേടി.
യുവരാജ് ഒരുക്കിയ മികച്ച ദൃശ്യങ്ങൾ ചിത്രത്തിന്റെ ജീവനായി മാറിയപ്പോൾ, ജി വി പ്രകാശ് കുമാർ ഒരുക്കിയ സംഗീതവും മികച്ചതായിരുന്നു. ആക്ഷൻ രംഗങ്ങളിലും ഗാന രംഗങ്ങളിലും യുവരാജിന്റെ ക്യാമറ വർക്ക് നൽകിയ ചടുലത എടുത്തു പറഞ്ഞെ പറ്റൂ. ജി വി പ്രകാശ് കുമാർ നൽകിയ പശ്ചാത്തല സംഗീതമാണ് ചിത്രത്തെ മികവുറ്റതാക്കിയ മറ്റൊരു ഘടകം.വിനോദചിത്രമാണെന്നതിലു പരി പ്രസക്തിയുള്ള ഒരു വിഷയവും സംസാരിക്കുന്നുണ്ട് എന്നതാണ് വാത്തിയെ വേറിട്ട് നിർത്തുന്നത്.
തനിക്കെല്ല ഭരണി, സമുദ്രക്കനി, നരേൻ, ഇളവരസ്, തെലുങ്ക് താരം പി.സായ്കുമാർ, ആടുകളം നരൻ, മൊട്ട രാജേന്ദ്രൻ ,മധു, പത്മിനി സായി, ഭാരതിരാജ ,മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ജി.വി. പ്രകാശ് കുമാർ സംഗീതവും, ധനുഷ് , യുഗാഭാരതി എന്നിവർ ഗാനരചനയും, ജെ. യുവരാജ് ഛായാഗ്രഹണവും, നവീൻനൂലിഎഡിറ്റിംഗുംനിർവ്വഹിക്കുന്നു. ശ്വേത മോഹൻ ,ആൻറണി ദാസൻ, അനുരാഗ് കുൽകരണി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ഐൻസ്റ്റീൻ മീഡിയയുമായി ചേർന്ന് സ്കന്ദ സിനിമാസാണ് 'വാത്തി' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. സിതാര എന്റർടെയിൻമെന്റ്സ്, ഫോർച്യുൺ ഫോർ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
No comments: