" വയസ്സെത്രയായി മുപ്പത്തി ........." ആരംഭിച്ചു.
" വയസ്സെത്രയായി മുപ്പത്തി ........." ആരംഭിച്ചു.
നാമധേയം കൊണ്ടു തന്നെ കൗതുകകരമായ ഒരു ചിത്രമാണ്വയസ്സെത്രയായി മുപ്പത്തി....ഈ ചിത്രത്തിന്റെ തുടക്കം വടകരയിലെ കുട്ടോത്ത് നടന്നു.നോലിമിറ്റ്സ് ഫിലിംസിൻ്റെബാനറിൽ ഷിജു യു.സി. നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പപ്പൻ ടി.നമ്പ്യാരാണ്.
തികച്ചും ലളിതമായ ചടങ്ങിൽ സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി.ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.പിന്നീട് നടന്ന ചടങ്ങിൽ കുറ്റ്യാടി എം.എൽ.എ കുഞ്ഞഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.വടകര നഗരസഭാ ചെയർപെഴ്സൺ കെ.പി. ബിന്ദു, വല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജുളകുട്ടോത്ത്, വാർഡ് മെംബർ, സഫിയ എന്നിവർ ആശംസകൾ നേർന്നു.
വിവാഹം എല്ലാവരുടേയും സ്വപ്നമാണ്. മുപ്പത്തിയേഴു വയസ്സായിട്ടം വിവാഹം നടക്കാത്ത ബ്രിഗേഷ് എന്ന മുപ്പത്തിയേഴുകാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.
വിവാഹ കമ്പോളത്തിലെ അവിശുദ്ധ പ്രവണതകളാണ് തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
പുതിയ തലമുറയിലെ ശ്രദ്ധേയനായ പ്രശാന്ത് മുരളി നായകനാകുന്ന ഈ ചിത്രത്തിൽ മെറീനാ മൈക്കിൾ, വൈഷ്ണവി എന്നിവരാണു നായികമാർ.
ഉണ്ണിരാജാ, അരിസ്റ്റോ സുരേഷ്, ജയശങ്കർ, അനൂപ് ചന്ദ്രൻ, , മഞ്ജു പത്രോസ്. രമ്യാ സുരേഷ്.ചിത്ര ,കലാഭവൻ സരിഗാ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ - ഷിജു.യു.സി.തിരക്കഥ, സംഭാഷണം - ഫൈസൽ അബ്ദുള്ള ഗാനങ്ങൾ -കൈതപ്രം .സംഗീതം - ഷിബു സുകുമാരൻ,ഛായാഗ്രഹണം - സമീർ ജിബ്രാൻ. എഡിറ്റിംഗ് - റിയാസ് ബദനി.മേക്കപ്പ്ജിത്തുപയ്യന്നൂർകോസ്റ്റ്യും.ഡിസൈൻ - ഇന്ദ്രൻസ് ഇ യൻ പ്രൊഡക്ഷൻ കൺട്രോളർ- പ്രേംകമാർ പറമ്പത്ത് .പ്രൊഡക്ഷൻ ഡിസൈനർ - സുഗുണേഷ്കറ്റിയിൽ.
ഫെബ്രുവരി ഇരുപതിന് വടകരയിൽ ചിത്രീകരണമാരംഭിച്ചു ഈ ചിത്രത്തിൻ്റെ ചിത്രീകരണം , മാഹി, മൈസൂർ, തലശ്ശേരി എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ - ജയപ്രകാശ് അതളൂർi
No comments: