അനൂപ് മേനോന്റെ "നിഗൂഢം" ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
അനൂപ് മേനോന്റെ "നിഗൂഢം" ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
അനൂപ് മേനോനെ നായകനാക്കി നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ., ബെപ്സൺ നോർബെൽ , എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന "നിഗൂഢം" സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. 'എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി'- നിഗൂഢമായ ഒരു യാത്രയുടെ കഥയെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ .
ജി & ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെ. നിർമ്മിക്കുന്ന നിഗൂഢത്തിന്റെ ചിത്രീകരണം നാളെ തിരുവനന്തപുരത്ത് തുടങ്ങും. അനൂപ് മേനോനോടൊപ്പം ഇന്ദ്രൻസ് , സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം - പ്രദീപ് നായർ, സംഗീനം - റോണി റാഫേൽ, ഗാനങ്ങൾ - കൃഷ്ണ ചന്ദ്രൻ . സി.കെ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ, കലാ സംവിധാനം. - സാബുറാം,, വസ്ത്രാലങ്കാരം - ബസി ബേബി ജോൺ, മേയ്ക്കപ്പ് - സന്തോഷ് വെൺപകൽ , എഡിറ്റിംഗ് - സുബിൻ സോമൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - ശങ്കർ , എസ്.കെ, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ഹരി കാട്ടാക്കട .പ്രൊഡക്ൻ മാനേജർ - കുര്യൻ ജോസഫ്, സ്റ്റിൽസ് - അജി മസ്ക്കറ്റ് , മീഡിയ ഡിസൈൻ - പ്രമേഷ് പ്രഭാകർ .
No comments: