നല്ല കലാകാരൻ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു കാലടി ജയൻ ചേട്ടൻ : മധുപാൽ .
മലയാള സിനിമ - ടെലിവിഷൻ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു കാലടി ജയൻ. അദ്ദേഹം നിർമ്മിച്ച സീരിയലുകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ആ സമയം മുതലുള്ള സ്നേഹബന്ധം എടുത്ത് പറയാം.സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയുംനിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം .
കിരീടം സിനിമ ചീത്രികരിച്ചത് അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു. ആവീട്ടിൽപോയത്ഓർക്കുകയാണ്. തിലകൻ ചേട്ടനെപ്പോലെ അഭിനയിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. പിൽകാലത്ത് ആ രീതിയിൽ നിന്ന് സ്വയം മാറി. സ്വന്തം രീതിയിലുള്ള അഭിനയരീതിയിലേക്ക് അദ്ദേഹം മാറി.
നല്ല കലാകാരൻ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു കാലടി ജയൻ ചേട്ടൻ .പറയുന്ന വാക്കും ചെയ്യുന്ന പ്രവർത്തിയും ഒരു കലാകാരനെ അത്യുന്നതങ്ങളിൽ എത്തിക്കും എന്ന് കരുതാറുണ്ട്. ജയൻ ചേട്ടനൊപ്പം പ്രവർത്തിക്കുമ്പോൾ അത് പ്രകടമായിരുന്നു.
നഷ്ടങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയും. എന്നാൽ അതിനുമീതെ സ്വസ്ഥത യുണ്ടാക്കുവാനുള്ള ശ്രമം ഞാൻ കണ്ടിട്ടുണ്ട്. ചെയ്ത വേഷങ്ങൾ എത്ര ചെറുതായാലും ഒരു സംതൃപ്തി ആ മനുഷ്യനിൽ അനുഭവിപ്പിച്ചിട്ടുണ്ട്.
പ്രിയപ്പെട്ട ജയൻ ചേട്ടന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
മധുപാൽ .
( നടൻ - സംവിധായകൻ)
No comments: