" മ്യദു ഭാവേ ദൃഡ കൃത്യേ" ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പാലക്കാട് ധോണിയിലുള്ള ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ വെച്ച് പ്രശസ്ത ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മ " മൃദുഭാവേ ദൃഡ കൃത്യേ" സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ലോഞ്ച് ചെയ്തു.
ഷാജൂൺ കാര്യാലിന്റെ പുതിയ ചിത്രമാണ് 'മൃദു ഭാവേ ദൃഢ കൃത്യേ' .രജപുത്രൻ, തച്ചിലേടത്ത് ചുണ്ടൻ, ഡ്രീംസ്, സായിവർ തിരുമേനി, വടക്കുംനാഥൻ, സർ സി.പി. തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് ഷാജൂൺ കാര്യാൽ ആയിരുന്നു.
ഹൈഡ്രോഎയർ ടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോക്ടർ വിജയ്ശങ്കർ മേനോൻ നിർമ്മിച്ച്, ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മൃദു ഭാവേ ദൃഢ കൃത്യേ (MBDK).
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായ യുവതാരവും, മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ് സൺ ആണ് ചിത്രത്തിലെ നായകൻ. തട്ടുംപുറത്ത് അച്യുതൻ, ഏതം തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ശ്രവണ, ഡബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയായി സിനിമയിൽസജീവമായിക്കൊണ്ടിരിക്കുന്ന മരിയ പ്രിൻസ് എന്നിവരാണ് ചിത്രത്തിൽ സൂരജ് സണ്ണിന്റെ നായികമാരായി അഭിനയിക്കുന്നത്.
സിനിമയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച സൂരജ്, ശ്രവണ, ശിവരാജ്, അനിൽ ആന്റോ, അങ്കിത് മാധവ്, അമൽ ഉദയ്, വിമൽ ഫസ്റ്റ് ക്ലാപ്പ്, എന്നിവർ ചേർന്ന് ടൈറ്റിലിന്റെ ഓരോ അക്ഷരങ്ങൾ പസ്സിൽ സെറ്റ് ചെയ്യുന്ന രീതിയിൽ കൂട്ടി യോജിപ്പിച്ച് വ്യത്യസ്ഥമായ രീതിയിലായിരുന്നു ചിത്രത്തിന്റെ നാമകരണ കർമ്മം നിർവ്വഹിച്ചത്. കാസർഗോഡ്, ഒറ്റപ്പാലം,എറണാകുളം, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ഡോക്ടർ വിജയ്ശങ്കർ മേനോന്റെ കഥക്ക് രവി തോട്ടത്തിൽ തിരക്കഥയും, രാജേഷ്കുറുമാലിസംഭാഷണവുമൊരുക്കിയിരിക്കുന്നു.
സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, സീമ ജി. നായർ, മായാമേനോൻ, ജീജ സുരേന്ദ്രൻ, ഹരിത്, സിദ്ധാർഥ് രാജൻ, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ് ജനാർദ്ധനൻ, ദേവദാസ്, ആനന്ദ് ബാൽ, വിജയ് ഷെട്ടി, ഡോ. സുനിൽ, രാജേഷ് കുറുമാലി, ദീപക് ജയപ്രകാശൻ തുടങ്ങിയവർ മറ്റ് താരങ്ങൾ .
സലിം പി. ചാക്കോ.
No comments: