ദീപു അന്തിക്കാടിന്റെ " 4-ാം മുറ" ഒടിടിയിൽ എത്തി.





" 4ാംമുറ "ഒടിടിയിലേക്ക്. ദീപു അന്തിക്കാടിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങിയത്. ഡിസംബർ 23 ന് റിലീസിനെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കുകയാണ്. മനോരമ മാക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.


"ലക്കി സ്റ്റാറിന് " ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാംമുറയിൽ ബിജു മേനോനും
ഗുരുസോമസുന്ദരവും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു .ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീലു എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ ലേ ലോപ്പസ് , പ്രശാന്ത്അലക്സാണ്ടർഎന്നിവരടങ്ങുന്ന  ഒരു വലിയ താരനിര ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സൂരജ് ദേവാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കുന്നത്, എസ് ലോകനാഥൻ ചായാഗ്രഹണവും കൈലാഷ് മേനോൻ സംഗീതവും നിർവഹിക്കുന്ന ചിത്രം കിഷോറും സുധീഷ് പിള്ളയും ഷിബു അന്തിക്കാടും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.



സലിം പി. ചാക്കോ .
 

No comments:

Powered by Blogger.