സസ്പെൻസ് നിറഞ്ഞ ഒരു യാത്രയാണ് " പള്ളിമണി " . മികച്ച അഭിനയവുമായി ശ്വേത മേനോൻ.
സലിം പി. ചാക്കോ
cpK desK.
ശ്വേത മേനോൻ,നിത്യദാസ് , കൈലാഷ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്ത ചിത്രമാണ് "പള്ളിമണി".
ഒരു സീരിയൽ കില്ലർ ഒരു കുടുംബത്തെ വേട്ടയാടുന്നതിനെ തുടർന്ന് ഭർത്താവും ഗർഭിണിയായ ഭാര്യയുംരണ്ട്മക്കളുംഅർദ്ധരാത്രിയിൽ ഉപയോഗിക്കാത്ത പള്ളിയിൽ അഭയം തേടാൻ നിർബദ്ധിതാ രാവുന്നു. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയിൽ തീർത്തും അപരിചിതമായ പള്ളിയിൽ ഒറ്റപ്പെട്ടു പോയ അവരുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് "പള്ളിമണി " എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് "പള്ളിമണി".
വിക്ടോറിയഎന്നകഥാപാത്രത്തെയാണ്ശേത്വമേനോൻഅവതരിപ്പിക്കുന്നത്,നിത്യാദാസ് ( അവന്തിക ) , കൈലാഷ് ( രാജീവൻ), ദിനേശ് പണിക്കർ ( ഫാ.മിഖായേൽ),ഹരികൃഷ്ണൻ ( ആനന്ദ് ), ബേബി ഹർഷിക ( ചിന്നു) , മാസ്റ്റർ ഹ്വത്വിഖ് ( സച്ചി) എന്നിവരോടൊപ്പം പുതുമുഖം അജേഷ് വി.എസും ഈ സിനിമയിൽ അഭിനയിക്കുന്നു.
എൽ.എ.പ്രൊഡക്ഷൻസിന്റെ ബാനറിൽ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി ,അരുൺ മേനോൻ എന്നിവർ ചേർന്നാണ്ഈചിത്രംനിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനിയൻ ചിത്രശാലയും,കഥ തിരക്കഥ സംഭാഷണം കെ.വഅനിലും,ഗാനരചന നാരായണനും , ശ്രീജിത്ത് രവി സംഗീതവും നിർവഹിക്കുന്നു. വിനീത് ശ്രീനിവാസൻ ആലപിച്ച മനോഹരമായ ഗാനവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.കലാസംവിധാനം-സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം-ബ്യൂസി ബി ജോണ്‍,മേക്കപ്പ്- പ്രദീപ് വിധുര,എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്-ശാലു പേയാട്, ത്രില്‍സ്-ഗെരോഷ്, പ്രൊജക്റ്റ് ഡിസൈനര്‍രതീഷ്പല്ലാട്ട്,അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍-സേതു ശിവാനന്ദന്‍ , പി.ആർ.ഒ: സുനിത സുനിൽ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.
പള്ളിമണി എന്ന ചിത്രത്തിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് നാല്പത് ലക്ഷംരൂപചിലവിട്ട്നിർമ്മിച്ചിരിക്കുന്ന മൂന്നു നിലകൾ ഉള്ള പള്ളിയുടെ ബ്രഹ്മാണ്ഡസെറ്റ്.കലാസംവിധായകൻ സജീവ് താമരശേരിയെ അഭിനന്ദിക്കാം. സസ്പെൻസ് നിറഞ്ഞ ഒരു യാത്രയാണ് ഈ സിനിമ. ശ്വേത മേനോൻ മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.
No comments: