" ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രെട് "രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി.
"ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രെട് "രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി.
രാജീവൻ വെള്ളൂർ,രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന " ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് " എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ,നടൻ രാജീവൻ വെള്ളൂർ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.മലയാള സിനിമയിൽ ആദ്യമായി ഒരു വനിതാ സംവിധായിക അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ സിനിമയാണ് " ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് ".
ബിജു,കിരൺ കൃഷ്ണ,വിദ്യ മുകുന്ദൻ,ബിജു പലേരി, സന്തോഷ് ശ്രീസ്ത,ശ്യാം കൺമണി, പാപ്പച്ചൻ ആലക്കോട്,അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇതുവരെ പറയാത്ത ഒരു കഥയും ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും ചേർന്ന് ആദ്യവസാനം പ്രേക്ഷകരെ എൻഗേജ്ഡാക്കുന്ന ഒരു സിനിമ തന്നെ ആകും " ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് ".എഴുത്തുക്കാരി കൂടിയായ വിദ്യ മുകുന്ദൻ 2020-ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ നിന്നും " മലയാള സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ചരിത്രം"എന്ന വിഷയത്തിൽ ഫെല്ലോഷിപ്പ് ,പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫണ്ടമെന്റൽസ് ഇൻ ഫിലിം ഡയറഷനിൽ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവ കരസ്ഥമാക്കിട്ടുണ്ട്.
" നിറം മറന്ന് ശലഭം","സമ്മോഹനം" എന്നീ മ്യൂസിക്ക് ആൽബങ്ങൾ, ഷോർട്ട് ഫിലിമായ " Reassure "എന്നിവയുടെ തിരക്കഥയും സംവിധാനവും വിദ്യ മുകുന്ദൻനിർവ്വഹിച്ചിട്ടുണ്ട്."ഞാനറിയാതെ "എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കേരളത്തിൽ ആദ്യമായി ഗവൺമെന്റ്സ്കൂളുകൾക്ക് ജൻഡർ ന്യൂട്രൽ യൂണിഫോം ഡിസൈൻചെയ്തു.പരസ്യചിത്രങ്ങൾക്കും,ടി വി പ്രോഗ്രാമുകൾക്കും കോസ്റ്റ്യൂം ചെയ്തത് കൂടാതെ ഏഷ്യാനെറ്റ് ന്യൂസ് സ്റ്റൈലിസ്റ്റായും ഉണ്ടായിരുന്ന വിദ്യ മുകുന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് "ഡാർക്- ഷെയ്ഡ്സ് ഓഫ് എ സീക്രെട് ".
നിലാ ക്രീയേറ്റീവ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് എ നിർവഹിക്കുന്നു.എഡിറ്റിംഗ്-റിഞ്ചു ആർ വി.ജോയ് തമലം, അനിൽ തളിക്കുളം എന്നിവരുടെ വരികൾക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവർ സംഗീതം പകരുന്നു.രശ്മി സതീഷ്, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്ഗായകർ.പശ്ചാത്തലസംഗീതംവിനീഷ്മണി,സൗണ്ട്ഡിസൈൻ,മിക്സിങ്-ടി കൃഷ്ണനുണ്ണി,അരുൺ വർമ്മ,പി ആർ ഒ-എ എസ് ദിനേശ്.
No comments: