നാല് ഭാഷകളിൽ ഒരുങ്ങുന്ന " കട്ടിൽ " .





കട്ടിൽ

 നാല് ഭാഷകളിൽ ഒരുങ്ങുന്ന സിനിമയാണ് കട്ടിൽ . .തമിഴ് തെലുങ്ക് മലയാളം കന്നട ഭാഷകളിൽ ആയിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.. ഈ . വി. ഗണേഷ് ബാബു ഈ ചിത്രംനിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്നു.



നാൽപ്പത്തിരണ്ടോളം ചിത്രങ്ങളിൽ ഗണേഷ് ബാബു അഭിനയിച്ച അനുഭവജ്ഞാനവുമായിട്ടാണ് സംവിധായകനാകുന്നത്.ഇരുപത്തിയഞ്ചു വർഷക്കാലമായി അഭിനയ രംഗത്തുള ഗണേഷ് ബാബുസംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കട്ടിൽ .ഗണേഷ് ബാബുവിന്റെ ആദ്യ സംവിധാനചിത്രം യമുനയാണ് അതിലെ ഒരു ക്യാരക്ടർ റോളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നതെങ്കിൽ കട്ടിൽ എന്ന ചിത്രത്തിൽ ഗണേഷ് ബാബു തന്നെ നായകനാകുന്നു ഈ ചിത്രത്തിന്റെഈ ചിത്രത്തിന്റെ തിരക്കഥയുംഎഡിറ്റിംഗുംനിർവഹിച്ചിരിക്കുന്നത്പ്രശസ്തചിത്രസംയോജകനായ  ബി ലെനിൻആണ്.കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്കൃഷ്ണമൂർത്തിയും.മലയാളത്തിൽ ഒരു വടക്കൻ വീരഗാഥ വൈശാലി തുടങ്ങി പ്രശസ്തമായ ചിത്രങ്ങൾക്ക് കലാ സംവിധാനം നിർവഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് കൃഷ്ണമൂർത്തി .,ഗണേഷ് ബാബു അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിൽ ഓട്ടോഗ്രാഫ് ഏറെ പ്രശസ്തമാണ്. മലയാളത്തിലും ഏറെ വിജയം നേടിയ ചിത്രം.അങ്ങനെമലയാളികൾക്കിടയിലും നടനെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.




വിജയ് യുടെ ശിവകാശി, ഫ്രണ്ട്സ്, ശീതൈ ഭഗവതി, തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പി തമിഴകത്തും ഇതരസംസ്ഥാനങ്ങളിലും നടനെന്നതിലയിൽ അംഗീകാരം തേടിയിട്ടുണ്ട്.കേരള ഇന്റെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗണേഷ് ബാബു നായകനായി അഭിനയിച്ച ഒരു ത്തീ എന്ന ചിതത്തിന് പുരസ്ക്കാരം ലഭിച്ചത് ഗണേഷ് ബാബുവിന്റെ അഭിനയ ജീവിതത്തിനു ലഭിച്ച അംഗീകാരമായി കാണാം.



കട്ടിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കു കടന്നുവരുന്ന ഗണേഷ് ബാബു ഏറെ പുതുമയുള്ള ഒരിതിവൃത്തമാണ്അവതരിപ്പിക്കുന്നത്.

എന്താണ് കട്ടിൽ ?


കട്ടിൽ ഒരു പരമ്പരാഗതമായ കാഴ്ച്ചപ്പാടുകൾക്കുംസംസ്ക്കാരത്തിനും ഏറെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു കുടുംബ ചിത്രമാണ്.പുരാണവസ്തുക്കളെക്കുറിച്ചും അതിന്റെ മഹത്വത്തെപ്പറ്റി പുതിയ തലമുറക്ക് അറിവു പകർത്താനുള്ള ശ്രമം കൂടിയാണ് ഈ സിനിമയിലൂടെ സംവിധായകൻ ഉദ്ദേശിക്കുന്നത്.മൂന്നു തലമുറകളായി ഒരു വീട്ടിലുള്ള ഒരു കട്ടിലിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.നമ്മുടെ മുൻ തലമുറക്കാരുടെ അർത്ഥവത്തായ ജീവിതവും കാട്ടിത്തരുന്നു.ശ്രുതി ഡാങ്ആണ് നായിക. വിദ്ധാർത്ഥ് .മാസ്റ്റർ നിതീഷ് .ഗീതാ കൈലാസം ഇന്ദിര സൗന്ദർ രാജൻ , സം പ്രതം. , സെ മ്മാലാർഅണ്ണൻ ,ആർട്ടിസ്റ്റ് ശ്യാം മെറ്റി ഓയിൽ ശാന്തി . കാതൽ കന്താസ്,എന്നിവരും പ്രധാന താരങ്ങളാണ്മങ്കൊമ്പ്ഗോപാലകൃഷ്ണന്റേതാണ് തിരക്കഥയും സംഭാഷണവുംസംഗീതം ശ്രീകാന്ത് ദേവഛായാഗ്രഹണം വൈഡ് ആംഗിൾ രവി ശങ്കരൻമേപ്പിൽ ലീഫ് പ്രൊഡക്ഷൻ സെൻറർ ബാനറിൽ ആണ് ഈ ചിത്രംനിർമ്മിച്ചിരിക്കുന്നത്.



മാർച്ച് മാസത്തിൽ ഈ ചിത്രം ദക്ഷിണേന്ത്യയിലെ നാല് ഭാഷകളിലും  പ്രദർശനത്തിന് എത്തുന്നു



വാഴൂർ ജോസ്

No comments:

Powered by Blogger.