മികച്ച പ്രമേയവുമായി " ഡാഡാ " .
Rating: ⭐⭐⭐⭐ / 5.
കവിൻ , അപർണ്ണദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗണേഷ് കെ. ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഡാഡ (The Appa) " .
കെ.ഭാഗ്യരാജ് , ഐശ്വര്യ ഭാസ്കകരൻ, പ്രദീപ് ആന്റണി, വിടിവി ഗണേഷ്, ഫൗസി, അരവിന്ദ് ജാനകിരാമൻ, കമൽദീപ്, തമിഴ് സെൽവി , മണിമേഗലുകൾ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ജെൻ മാർട്ടിൻ സംഗീതവും, കദിരേഷ് അഴകേശൻ എഡിറ്റിംഗും ഷൺമുഖ രാജ് കലാസംവിധാനവും, ഏഷിൻ ഗവൺമെന്റ്ഛായാഗ്രഹണവുംനിർവ്വഹിക്കുന്നു.
മണികണ്ഠനും സിന്ധുവും പ്രണയിതാക്കളാണ്. വിവാഹത്തിന് മുൻപ് അമ്മയാകുന്ന സിന്ധു ഗർഭസ്ഥ ശിശുവിനെ ഇല്ലതാക്കാൻ വിസമ്മതിക്കുന്നു. ഇത് മൂലം ഇരുവരും മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ് ഒറ്റയ്ക്കാണ് താമസിക്കുന്നത്. ദാരിദ്രത്തിന്റെ പിരിമുറുക്കം ഇരുവരെയും വിഷാദത്തിലാക്കുന്നു. കുഞ്ഞ് ഉണ്ടായതിന് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് സിന്ധു വീട്ടുകാരോടൊപ്പം പോകുന്നു. കുട്ടിയെ വളർത്താൻ മണി തിരുമാനിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
മണിപ്രായത്തിന്റെനിരുത്തരവാദത്തിൽ മുഴുകി ഒറ്റയ്ക്ക് ജീവിച്ച് ഒരു കുട്ടിയെവളർത്തിഉത്തരവാദിത്തമുള്ളവനും സ്വയം ആശ്രയിക്കുന്നവനുമായി മാറുന്നു. വൈകാരിക രംഗങ്ങൾ ഏഴുതിയിരിക്കുന്ന രീതിയും അവയിൽ അഭിനേതാക്കളുടെ സംഭാവനയും സിനിമയുടെ പ്രധാന ശക്തിയാണ്. സ്ത്രീകളെക്കുറിച്ചുള്ളപുരുഷകേന്ദ്രീകൃതവീക്ഷണത്തെഅടിസ്ഥാനമാക്കിയുള്ള ചില സംഭാഷണങ്ങൾ സിനിമയിലുണ്ട്.
ശരവണൻ മീനാക്ഷി സീരിയലിലെ വേട്ടയ്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനാണ് " കവിൻ".കെവിൻ , അപർണ്ണദാസ് , പ്രദീപ് ആന്റണി , വിടിവി ഗണേഷ് എന്നിവരുടെ അഭിനയം മികവുറ്റതാണ്. മനോഹരമായ ഒരു കുടുംബചിത്രമാണ് " ഡാഡാ " .
No comments: