സത്യജിത് റേ ഫിലിം അവാർഡുകൾ നേടി " വരാൽ " .



സത്യജിത് റേ ഫിലിം അവാർഡുകൾ നേടി " വരാൽ " .

മികച്ച ഗായികയ്ക്കും, മികച്ച രണ്ടാമത്തെ ഫീച്ചർ ഫിലിമിന് ഉള്ള അവാർഡുകളാണ് " വരാൽ" നേടിയത്.


അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ്  " വരാൽ " ." 20-20 " ഹിറ്റ്‌ ചിത്രത്തിനുശേഷംമലയാളത്തിൽ അൻപതോളം  കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങിയ ചിത്രമാണ് 'വരാൽ'.  


അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ വ്യത്യസ്തമായമുഖങ്ങളാണ്പ്രേക്ഷകരിലേക്കെത്തുന്നത്. ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽപി.എസെബാസ്റ്റ്യനാണ്‌ ചിത്രം നിർമ്മിച്ചത്. 



ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോനാണ്നിർവ്വഹിച്ചത്.  സായ്കുമാർ, ആദിൽ ഇബ്രാഹിം, മേഘനാഥൻ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, കൊല്ലം തുളസി, വലിയശാല രമേഷ്, മൻരാജ്, അഖിൽ പ്രഭാകരൻ, ബാലാജി, വിജയൻ വി നായർ, മുഹമ്മദ് ഫൈസൽ, ജനത വിജയൻ,മുതിർന്നപൊലീസുദ്യോഗസ്ഥനായ കെ.ലാൽജി, ജയകൃഷ്ണൻ, ജിബി എബ്രഹാം, ജോൺ ഡാനിയൽ ചാരുമ്മൂട്, ജെയ്സ് ജോസ്, സുധീർ ചേർത്തല, മാധുരി ബ്രിഗാൻസ, പ്രിയങ്ക, ഗൗരി നന്ദ, നിത പ്രോമി, ശോഭ സിംങ്ങ്  തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. 


പ്രൊജക്ട് ഡിസൈനർ എൻ.എം ബാദുഷ. പ്രൊജക്ട് കോർഡിനേറ്റർ: അജിത്ത് പെരുമ്പള്ളി,ഛായാഗ്രഹണം: രവിചന്ദ്രൻ, ചിത്രസംയോജനം: അയൂബ് ഖാൻ, ബി.ജി.എം: ഗോപി സുന്ദർ, സംഗീതം: ഗോപി സുന്ദർ, നിനോയ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: സജി കൊരട്ടി, ആർട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ; കെ.ആർ പ്രകാശ്, സ്റ്റിൽസ്- ഷാലു പെയാട്, പി.ആർ.ഒ: സുനിത  സുനിൽ എന്നിവരായിരുന്നു  മറ്റ്‌ അണിയറ പ്രവർത്തകർ.


സലിം പി. ചാക്കോ .

cpK desK .

No comments:

Powered by Blogger.