"ചാവേർ "ടീസർ കണ്ട് കോരിത്തരിച്ച് "പുഷ്പ "നിർമ്മാതാവ്. ചിത്രങ്ങളുമായി ടിനു പാപ്പച്ചൻ.
'ചാവേർ' ടീസർ കണ്ട് കോരിത്തരിച്ച് 'പുഷ്പ' നിർമ്മാതാവ്; ചിത്രങ്ങളുമായി ടിനു പാപ്പച്ചൻ.
തെന്നിന്ത്യൻ സിനിമാലോകം ഇരുകൈയ്യും നീട്ടി ഏറ്റെടുത്ത സിനിമയായിരുന്നു അല്ലു അര്‍ജുനും ഫഹദ് ഫാസിലും ഒന്നിച്ച 'പുഷ്പ'. 800 കോടി ബജറ്റിൽ സിനിമയുടെ രണ്ടാം ഭാഗവും ഇപ്പോൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ 'പുഷ്പ'യുടെ നിര്‍മ്മാതാവ് നവീൻ യെർനേനിക്കും നടൻ വിജയ് ദേവരക്കൊണ്ടയ്ക്കും ഒപ്പമുള്ള സംവിധായകൻ ടിനു പാപ്പച്ചന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
സൂപ്പർഹിറ്റ്‌ചിത്രം'അജഗജാന്തര'ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'ചാവേറി'ന്‍റെ കിടിലൻ ടീസര്‍ കഴിഞ്ഞ ദിവസംപുറത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബന്‍റെ വടിവാൾ വെട്ടേറ്റൊരാളുടെ ചോര ചിതറിതെറിക്കുന്ന ടീസർ ട്രെൻഡിംഗായിരുന്നു. ഈ ടീസർ കണ്ട ശേഷം ടിനു പാപ്പച്ചനെ വിളിച്ച് നവീൻ യെർനേനി അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി.
കത്തിയെരിയുന്ന കാട്, അവിടെ നിന്നും ജീവനും കൊണ്ടോടുന്നൊരാൾ. അയാൾക്ക് പിന്നാലെ പാഞ്ഞെത്തുന്ന ജീപ്പ്, അതിന് പിന്നിലായി ഓടുന്ന കുഞ്ചാക്കോ ബോബൻ, അതിന് പിറകിലായി ഒരു തെയ്യക്കോലവും. കരിമ്പാറകളും ഇടതൂർന്ന മരങ്ങളും പരന്ന കാടിന് നടുവിൽ നടക്കുന്ന ചോരപൊടിയുന്ന സംഭവ പരമ്പരകള്‍. ഒടുവിൽ മുമ്പേ ഓടിയയാളുടെ തലയിൽ ചാക്കോച്ചന്‍ വക വടിവാളിനൊരു വെട്ട്. ഇതായിരുന്നു ടീസറിലുണ്ടായിരുന്നത്.
ചോര ചിന്തുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകുന്ന ടീസര്‍ നിമിഷ നേരം കൊണ്ടാണ് തരംഗമായത്. ടിനുവിന്‍റെ മുൻ ചിത്രങ്ങളേക്കാൾ വ്യത്യസ്തമായ, ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അടുത്തിടെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിച്ചിട്ടുള്ള ചാക്കോച്ചൻ ചാവേറിലും കട്ട ലോക്കൽ ലുക്കിലാണുള്ളത്.
ഏറെ വ്യത്യസ്തവും ആകാംക്ഷയുണർത്തുന്നതുമായ 'ചാവേർ' പോസ്റ്റർ മുമ്പ് പുറത്തിറങ്ങിയത് ഏറെ ചർച്ചയായിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യൻ.
ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയ്ൻസ്, ഡിസൈൻസ്: മക്ഗുഫിൻ, മാർക്കറ്റിംഗ്: സ്നേക് പ്ലാന്‍റ്.
No comments: