ക്യാമ്പസും റൊമാൻസും നൊസ്റ്റാൾജിയയും ചേർന്ന ഒരു കുടുംബ ചിത്രമാണ് "പ്രണയവിലാസം ".


 

Rating : 4 / 5.

സലിം പി. ചാക്കോ .

cpK desK.




പ്രണയ വിലാസം" തിയേറ്ററുകളിൽ എത്തി.സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻഅശോകൻ,അനശ്വര രാജൻ,  മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് " പ്രണയ വിലാസം " .നിഖിൽ മുരളി ഈ ചിത്രം സംവിധാനം ചെയ്യുന്നു.


ക്യാമ്പസുംറൊമാൻസുംനൊസ്റ്റാൾജിയയും ചേർന്ന ഒരു കുടുംബ ചിത്രമാണ് പ്രണയ വിലാസം എന്ന് ഒറ്റവാക്കിൽ പറയാം.ക്യാമ്പസ് പശ്ചാത്തലത്തിൽ ആരംഭിക്കുന്ന സിനിമ ഒരു പ്രണയക്കടലാണ്. 


സൂരജ്(അർജുൻഅശോകൻ), ഗോപിക(മമിതബൈജു),അനുശ്രീ(അനശ്വരരാജൻ ), മീര(മിയ), സൂരജിന്റെ അച്ഛൻ, വിനോദ്(ഹക്കിം ഷാ), മനോജ് കെ. യു ( രാജീവൻ ),ഉണ്ണിമായ നാൽപ്പാടം (കമല ) , അബിന ( ഇന്ദു ), അർജുൻ ഉണ്ണികൃഷ്ണൻ ( ജി.എസ് വിജയ്), ശ്രീകാന്ത് അമ്പാടിമുക്ക് ( സുധി ) അമൃത് ( സുധി ), രാജേഷ് അഴിക്കോടൻ (രാഘവൻ), ജ്യോതിഷ് ( ശിവദാസൻ ), ദിലീപ് ( ഗിരീഷ് ), സബീറ്റ ജോർജ്ജ് (ശ്രീദേവി ), കുഞ്ഞികണ്ണൻ ( ശേഖരൻ മാഷ് ) , വീണ ( രഹാന ), ശരത് സഭ ( സതീശൻ ), ശിവദാസ് കണ്ണൂർ ( ഗോപികയുടെ പിതാവ് )തുടങ്ങിയവർ വിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരോടൊപ്പം രൂപലക്ഷ്മി, ഗോകുൽനാഥ്, ജോൺപോൾ, ആസിഫ് കുറ്റിപ്പുറം എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 



മമിതയും അർജുനും തമ്മിലുള്ള കെമിസ്ട്രിയും പ്രണയവും പ്രേക്ഷക മനസ്സിൽ ഇടംനേടിയെന്ന് ഉറപ്പിച്ച് പറയാനാകും. പഴയ- പുതിയകാല പ്രണയവും പ്രണയ നഷ്ടവും വർഷങ്ങൾക്ക് ശേഷം സ്നേഹിച്ചവർ കണ്ടുമുട്ടിയാൽ എങ്ങനെ ആകും തുടങ്ങിയ മനോഹര നിമിഷങ്ങൾ ​ഗംഭീരമായി തന്നെ സംവിധായകൻ നിഖില്‍ മുരളി സ്ക്രീനിൽ എത്തിച്ചിരിക്കുന്നു. 


കോമഡിയുടെ ചെറിയ ലാഞ്ചനയുള്ള ചിത്രം അച്ഛന്റെയും മകന്റെയും പ്രണയം പറഞ്ഞ് മുന്നോട്ട് പോകുന്നിടത്താണ് കഥയുടെ ​ഗതി മാറുന്നത്.ഒരു വ്യക്തിക്ക് തന്റെ ആദ്യ പ്രണയം ഒരിക്കലും മറക്കാനാകില്ലെന്ന് പറഞ്ഞ് വയ്ക്കുന്നുണ്ട് ഈ പ്രണയ വിലാസം. വീടിന്റെ അകത്തളത്തില്‍, ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന സ്ത്രീക്ക് ഒരു മനസ്സുണ്ടെന്നും അത് മനസ്സിലാക്കാന്‍ പലപ്പോഴും ആരും ശ്രമിക്കാറില്ലെന്ന ആശയവും ചിത്രം മുന്നോട്ട് വയ്ക്കുന്നു. 



സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്  ഈ ചിത്രത്തിന്റെ ഛായാഗ്രഹണംഷിനോസ്നിർവ്വഹിക്കുന്നു.ഗ്രീൻ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവർ ചേർന്ന് എഴുതുന്നു.സുഹൈൽ കോയ,മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക്ഷാൻറഹ്മാൻസംഗീതംപകരുന്നു.എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍,കലാസംവിധാനം- രാജേഷ് പി വേലായുധന്‍, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈൻ- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, , സൗണ്ട് മിക്‌സ്- വിഷ്ണുസുജാതൻ,പ്രൊഡക്ഷന്‍കണ്‍ട്രളർഷബീര്‍മലവട്ടത്ത്,ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ എൻ,  ടൈറ്റില്‍ ഡിസൈൻ-കിഷോർ വയനാട്, പോസ്റ്റര്‍ ഡിസൈനർ-യെല്ലോ ടൂത്ത്,പി ആർ ഒ-എ എസ് ദിനേശ്,ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.


ഷാൻറഹ്മാൻസംഗീതസംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകൾഇതിനോടകംശ്രദ്ധനേടി. രോമാഞ്ചത്തിനുശേഷം അർജ്ജുൻ അശോകൻകേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്.



പൂർണമായുംപ്രണയത്തിന്റെപശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുന്നത്. മലയാളത്തിൽ ഈ അടുത്തു ഇറങ്ങിയതിൽ ഏറ്റവും മികച്ച പ്രണയ സിനിമയാണ് പ്രണയ വിലാസം . യൂത്തിനും ഫാമിലിക്കും ഒരേ പോലെ ഇഷ്ടപെടുന്ന ഒരു സിനിമ .ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ ഒരു ലീഡ് ക്യാരറ്റർ ഇല്ല എന്നുള്ളതാണ്.ഫീൽ ഗുഡ് പ്രണയ ചിത്രങ്ങൾഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഇഷ്ടപ്പെടും. 


പ്രണയം ചിലപ്പോൾ അങ്ങനാണ്, യാത്ര പോലും പറയാതെ ഇറങ്ങി പോകും. മറ്റുചിലപ്പോൾ കാത്തിരിപ്പിന്റെ സുഖമുള്ള നോവ് നമ്മെ അറിയിക്കും. എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്നറിയാത്ത ചില പ്രണയങ്ങൾ. അത്തരത്തിൽ പ്രണയത്തിന്റെ ഒരു യാത്രയാണ് പ്രണയ വിലാസം. പുതിയ- പഴയ കാലത്തെ പ്രണയ നിമിഷങ്ങൾ ഒപ്പിയെടുത്ത സിനിമ. 


ഷാൻ റഹ്മാന്റെ സം​ഗീതവും ബിജിഎമ്മും ആണ് പ്രണയ വിലാസത്തിന്റെ ഹൈലൈറ്റ്. ആ ഒരു എക്സ്പീരിയൻസ് തിയറ്ററിൽ തന്നെ അനുഭവിച്ചറിയേണ്ടതാണ്. ക്ലൈമാക്സിലെ ഷാൻ റഹ്മാൻ മാജിക്കും അഭിനേതാക്കളുടെ പ്രകടനവും പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിക്കുന്നുണ്ട്. മനോഹരമായ ദൃശ്യങ്ങൾ സമ്മാനിച്ച ഛായാഗ്രഹകൻ ഷിനോസും കയ്യടി അർഹിക്കുന്നു. മുൻനിര അഭിനേതാക്കൾ മുതൽ ചെറു വേഷങ്ങൾ ചെയ്തവർ വരെ അവരുടേതായിഭാഗങ്ങൾതന്മയത്വത്തോടെ അവതരിപ്പിച്ചിക്കുന്നു.  


" ശ്രീവിലാസം പ്രണയ വിലാസമാണ് " 




No comments:

Powered by Blogger.