" ചിരിപ്പിച്ച് പൊതപ്പിച്ച് കിടത്തും " രോമാഞ്ചം.
Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK.
നവാഗതനായ ജിത്തു മാധവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " രോമാഞ്ചം " .
ഹൊറർചിത്രങ്ങൾ പ്രേക്ഷകരെ പേടിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. എന്നാൽ " രോമാഞ്ചം " പ്രേക്ഷകരെ മനസ് തുറന്ന് ചിരിപ്പിക്കാനുള്ള അവസരമാണ് നൽകുന്നത്. ബാച്ചിലർ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണ് " രോമാഞ്ചം " . 2007ൽ ബാംഗ്ളൂരിലാണ് കഥ നടക്കുന്നത്. ജിബിയും കുട്ടുകാരും താമസിക്കുന്നത്. വലിയ ലക്ഷ്യബോധമില്ലാത്ത ഒരു സംഘമാണിത്. ഇണക്കങ്ങളും പിണക്കങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് ജിബിയ്ക്ക്ഓജോ ബോർഡിൽ താൽപര്യം തോന്നുന്നത്. .ഓജോ ബോർഡ് കിട്ടിയതിന് ശേഷം വിചിത്രമായ ചില സംഭവങ്ങൾ ആ വീട്ടിൽ കാണുന്നു. കളികാര്യമായതിനെ തുടർന്ന് അവർ ഭീതിയിലാവുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
സൗബിൻ സാഹിർ ( ജിബി ) , അർജുൻ അശോകൻ ( സിനു സോളമൻ) , ചെമ്പൻ വിനോദ് ജോസ് , സജിൻ ഗോപു, സിജു സണ്ണി, അനന്തരാമൻ, എബിൻ ബിനോ , ജഗദീഷ് കുമാർ, ജോയിമോൻ ജ്യോതിർ , അഫ്സൽ , ശ്രീജിത് നായർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സനു താഹിർ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിംഗും, സുഷീൻ ശ്യാം സംഗീതവും നിർവ്വഹിക്കുന്നു. ജോൺ പോൾ ജോർജ്ജ് പ്രൊഡക്ഷൻ സിന്റെയുംഗുഡ് വിൽ എന്റെർടെയിൻമെന്റിന്റെയും ബാനറിൽ ജോൺപോൾ ജോർജ്ജ്, ജോബി ജോർജ്ജ്, ഗിരിഷ് ഗംഗാധരൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സാഹചര്യങ്ങൾക്ക് അനുസരിച്ച് ഓരോ സ്ഥലങ്ങളിലും മികച്ച പശ്ചാത്തല സംഗീതമൊരുക്കാൻ സുശിൽ ശ്യാമിന് കഴിഞ്ഞു. സിറ്റുവേഷൻ കോമഡികൾ ശ്രദ്ധേയം.
ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.
No comments: