" എങ്കിലും ചന്ദ്രികേ..... " കണ്ടിരിക്കാം.




Rating: 3 / 5.

സലിം പി. ചാക്കോ ,

cpK desK.



സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ് , സൈജുകുറുപ്പ് എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന കോമഡി എന്റെർടെയ്നൈറാണ് " എങ്കിലും ചന്ദ്രികേ " .



ഒരു വിവാഹത്തിൻ്റെ പേരിൽ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരമാണ് " എങ്കിലും ചന്ദ്രികേ " .ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്  ഈ ചിത്രംനിർമ്മിച്ചിരിക്കുന്നത്.വടക്കേ മലബാറിന്റെ പശ്ചാത്തലത്തിൽ  പയ്യന്നൂരിലും പരിസരങ്ങളിലുമായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 


സുമലത ആർട്ട്സ് ക്ലബ്ബും അംഗങ്ങളുമാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ. അവരിൽ സിനിയറായ പവിത്രൻ ബാച്ചിലറുമാണ്. രണ്ടാമത്തെ ആൾ അഭി . ഷോർട്ട് ഫിലിം സംവിധായകനായ കിരൺ ബാബുവാണ് മൂന്നാമത്തെ ആൾ. നാലാമത്തെ ആൾ അമൽ ആണ് . അവൻ ചന്ദ്രിക രവീന്ദ്രൻ എന്ന പെൺക്കുട്ടിയുമായി പ്രണയത്തിലാണ്. ചന്ദ്രികയുടെ മൂത്ത സഹോദരി സുജിനായോട് പവിത്രന് ഇഷ്ടമാണ്. ചന്ദ്രികയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതോടെ കാര്യങ്ങൾ മറ്റൊരു വഴിത്തിരിവിലേക്ക് മാറുന്നു. ആ കല്യാണം കലക്കാൻ പവിത്രന്റെയും അഭിയുടെയും ലക്ഷ്യമായി മാറുന്നു. അവർ അത് എങ്ങനെ സാധിക്കുമെന്നതാണ് സിനിമ പറയുന്നത് .


പ്രധാനമായും മൂന്ന് സുഹൃത്തുക്കളെ  കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട് ( പവിത്രൻ ),ബേസിൽ ജോസഫ് ( കിരൺ ബാബു ), സൈജുക്കുറുപ്പ് ( അഭി),നിരഞ്ജന അനൂപ് ( ചന്ദ്രിക രവീന്ദ്രൻ ) , തൻവി റാം ( സുജ്നാ) , അശ്വിൻ വിജയൻ ( അമൽ ), അഭിറാം രാധാകൃഷ്ണൻ ( ബിബിഷ് ബാലൻ , മണിയൻപിള്ള രാജു ( ശംഭു ), രാജേഷ് ശർമ്മ ( ചന്ദ്രികയുടെ പിതാവ് ) തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ശ്രീനാഥ്ഭാസി ( അഭിഷേക് ) അതിഥിതാരമാണ്. 



തിരക്കഥ ആദിത്യൻ ചന്ദ്രശേഖർ അർജുൻ നാരായണൻ എന്നിവരും , ഗാനങ്ങൾ വിനായക് ശശികുമാറും സംഗീതം ഇഫ്തിയും ,ഛായാഗ്രഹണം  ജിതിൻ സ്റ്റാൻ സിലോസും,എഡിറ്റിംഗ്  ലിജോപോളും,മേക്കപ്പ്  സുധിയും, കോസ്റ്റ്യുംഡിസൈൻസ്റ്റെഫിസേവ്യറും,കലാസംവിധാനം  ത്യാഗുവും , പ്രൊഡക്ഷൻ മാനേജർ കല്ലാർ അനിലും,പ്രൊഡക്ഷൻഎക്സിക്യട്ടീവ്ഷിബുപന്തലക്കോടും,എക്സിക്യുട്ടീവ്പ്രൊഡ്യൂസർവിനയും,പ്രൊഡക്ഷൻകൺട്രോളർഷിബു ജി.സുശീലനും , പി.ആർ.ഒ: വാഴൂർ ജോസ് തുടങ്ങിയവരാണ്അണിയറശിൽപ്പികൾ. " ഹൃദയം " എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടൻ കൂടിയാണ് സംവിധായകൻ ആദിത്യൻചന്ദ്രശേഖർ 


തിരക്കഥയുടെ പാളിച്ച സിനിമയെ ബാധിച്ചിരിക്കുന്നു എന്ന് തന്നെ പറയാം. പ്രേക്ഷകർ വൻ പ്രതീക്ഷയിലാണ്  ഈ സിനിമ കാണാൻ എത്തിയത്. ആ പ്രതീക്ഷ പുലർത്താൻ അണിയറ ശിൽപ്പികൾക്ക് കഴിഞ്ഞിട്ടില്ല.



No comments:

Powered by Blogger.