വെളുപ്പും കറുപ്പും ഒന്നാണ്. ഗംഭീര "വെട്ടിക്കെട്ട് " .
Rating : 4 / 5.
സലിം പി. ചാക്കോ
cpK desK.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ തിയേറ്ററുകളിൽ എത്തി.ഗുണ്ടായിസവും പോലീസും പ്രണയവും കടന്നുവരുന്ന ഒരു ത്രില്ലർ ചിത്രമാണിത്.നാളിതുവരെ കണ്ടതില്‍ നിന്നുംവ്യത്യസ്തമായകഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ഈ ചിത്രത്തില്‍ എത്തിയിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് തിരക്കഥ ഒരുക്കുന്നു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിച്ചിരിക്കുന്നതും ഇവർ തന്നെയാണ്. ഐശ്യര്യ അനിൽകുമാറാണ് നായിക. ശ്രദ്ധ ജോസഫ് , വിജയ് ഇന്ദുചൂഡൻ ഇവരോടൊപ്പം നിരവധി പുതുമുഖ താരങ്ങളുംചിത്രത്തിൽഅണിനിരക്കുന്നു.നാളിതുവരെ പ്രേക്ഷകർകണ്ടതിൽ നിന്ന്തികച്ചുംവ്യത്യസ്തമായരൂപത്തിലും ഭാവത്തിലുമാണ് വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജ്ജും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
രതീഷ് റാം ഛായാഗ്രഹണവും, ജോൺകുട്ടി എഡിറ്റിംഗും ,ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ഗോപി എന്നിവർ ഗാനരചനയും,ശ്യം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ, അരുൺ രാജ് എന്നിവർ സംഗീതവും,അൽഫോൺസ് ജോസഫിന്റെതാണ് പശ്ചാത്തല സംഗീതവും,കൃഷ്ണമൂർത്തിയും, കലാസംവിധാനംസജീഷ്താമരശ്ശേരിയും,കോസ്റ്റ്യൂംഇർഷാദ്ചെറുകുന്നും,മേക്കപ്പ് കലാമണ്ഡലം വൈശാഖും,ഷിജു കൃഷ്ണ, ലൈൻപ്രൊഡ്യൂസറും,പ്രിജിൻ ജെ.പി&ജിബിൻജോസഫ്,പ്രൊഡക്ഷൻകൺട്രോളർസുധർമ്മൻവള്ളിക്കുന്നും,പ്രൊഡക്ഷൻ എക്സിക്യുട്ടീവ് സക്കീർ ഹുസൈനും,പ്രൊഡക്ഷൻ മനേജേർ ഹിരൻ & നിതിൻ ഫ്രഡ്ഡി എന്നിവരും , ചീഫ് അസോ. ഡയറക്ടർ രാജേഷ് ആർ കൃഷ്ണനും, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക് & റോബിൻ അഗസ്റ്റിൻ എന്നിവരും, സൗണ്ട് ഡിസൈൻ എ.ബി ജുബിനും, സൗണ്ട് മിക്സിംങ് അജിത് എ ജോർജ്ജും, അസോ.ഡയറക്ടർ സുജയ് എസ് കുമാറും, ആക്ഷൻ ഫീനിക്സ് പ്രഭു, മാഫിയ ശശി എന്നിവരും, കോറിയോഗ്രഫി ദിനേശ് മാസ്റ്ററും, ഗ്രാഫിക്സ് നിധിൻ റാമും, കളറിസ്റ്റ് ലിജു പ്രഭാകറും, പി.ആർ.ഒ: പി. ശിവപ്രസാദും, മാർക്കറ്റിംങ് & പ്രൊമോഷൻ ബി.സി ക്രിയേറ്റീവ്സും, ഡിസൈൻ ടെൻപോയിന്റും,ടൈറ്റിൽ ഡിസൈനർ വിനീത് വാസുദേവനും സ്റ്റിൽസ്അജിമസ്ക്കറ്റ്എന്നിവരുമാണ്.
ബാദുഷാ സിനിമാസിൻ്റേയും ശ്രീ ഗോകുലംമൂവീസിൻ്റേയുംബാനറുകളിൽ ഗോകുലം ഗോപാലൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യൂഎന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവർ എക്സിക്യൂട്ടീവ്പ്രൊഡ്യൂസേഴ്സുമാണ്. വി.സി പ്രവീൺ, ബൈജു ഗോപാലൻ, ജിയോ ജോസഫ്, ഹന്നാൻ മാരമുറ്റം എന്നിവരാണ് സഹനിർമ്മാണം. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിലെ തിയേറ്ററുകളിൽ ഈ ചിത്രം എത്തിച്ചിരിക്കുന്നത്.
തിരക്കഥയാണ് സിനിമയുടെ ഹൈലൈറ്റ്.വിഷ്ണുഉണ്ണികൃഷ്ണന്റെയും, ബിബിൻ ജോർജ്ജിന്റെ അഭിനയം എടുത്ത് പറയാം. ആക്ഷൻ രംഗങ്ങൾ ഗംഭീരം. അൽഫോൻസ് ജോസഫിന്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് മാറ്റ് കൂട്ടി. രതീഷ് റാമിന്റെ ഛായാഗ്രഹണവുംശ്രദ്ധേയം.വിഷ്ണുവും, ബിബിനും ചേർന്ന് മികച്ച ഒരു കുടുംബചിത്രമാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള പല വിഷയങ്ങളും പ്രമേയത്തിൽ വന്നിട്ടുണ്ട്. ക്ലൈമാക്സ് രംഗങ്ങൾ മനോഹരമായി അവതരിപ്പിക്കാനും കഴിഞ്ഞു.
നടന്ന സംഭവം അതിന്റെ ഗൗരവത്തിൽ തന്നെ സിനിമയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനം അർഹിക്കുന്നു.
No comments: