സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെ നിലയ്ക്ക് നിർത്തണം : ബൂമറാംഗ് .



Rating : 3 / 5.

സലിം പി. ചാക്കോ .

cpK desK.




മനു സുധാകരൻ സംവിധാനം ചെയ്യുന്ന ചിതമാണ്  " ബൂമറാംഗ് " . ചെമ്പൻ വിനോദ് ജോസ് , ഷൈൻ ടോം ചാക്കോ,  സംയുക്ത , ബൈജു സന്തോഷ്, ഡെയ്ൻ ഡേവിസ്, നിയ ശങ്കരത്തിൽ,വിവേക് വിശ്വം, അഖിൽ കവലയൂർ,ഹരികുമാർ,നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി,  അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയ താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഏറിഞ്ഞടത്തേക്ക് തന്നെ തിരിച്ചെത്തുന്ന ആയുധമാണ് "ബൂമറാംഗ് " . അങ്ങോട്ട് കൊടുക്കുന്നത് ഇങ്ങോട്ട് തിരികെയെത്തും. കുറിയാക്കോസ് അച്ചായന് തിരിച്ചു കിട്ടുന്ന പണിയാണിതെങ്കിലും മറ്റ് മൂന്ന് പേർ പരോക്ഷമായി കുടുങ്ങുന്നു. സ്ത്രിക്കൾക്കെതിരെ നടക്കുന്ന കുറ്റക്യത്യങ്ങളുടെ പട്ടികയിൽ ഇതുൾപ്പെടുന്നു. സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെ നിലയ്ക്ക് നിർത്തണം. ഒരു പ്രത്യേക സാഹചര്യത്തിൽ പരസ്പരം അറിയാത്ത മൂന്ന് പേരും , ഇവരുടെ പരിചയത്തിലുള്ള കുറിയാക്കോസ് അച്ചായനും ഇവർ നാലുപേരെയും തോക്കിൻ മുനയിൽ നിർത്തുന്ന അഞ്ജലിയും ചേരുന്നതാണ് ഈ സിനിമ .


ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ. എന്നിവർ ചേർന്നാണ് ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ, സംഭാഷണം :കൃഷ്ണദാസ് പങ്കി, ഛായാഗ്രഹണം :വിഷ്ണു നാരായണൻ ,എഡിറ്റിംഗ് :അഖിൽ എ ആർ , ഗാനരചന :അജിത് പെരുമ്പാവൂർ, സംഗീതം :സുബീർ അലി ഖാൻ , പശ്ചാത്തല സംഗീതം :കെ പി , പ്രൊഡക്ഷൻ കൺട്രോളർ :സഞ്ജു ജെ ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണിഏലൂർ,ഷെമീം,കലാസംവിധാനം :ബോബൻ കിഷോർ, മേക്കപ്പ് :ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം :ലിജി പ്രേമൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :വിവേക് വിശ്വം ,ലൈൻ പ്രൊഡ്യൂസർ :സഞ്ജയ്‌ പാൽ, സ്റ്റിൽസ് :പ്രേം ലാൽ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടർ :വിൻസെന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ , അസിസ്റ്റന്റ് ഡയറക്ടർ :ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, ആകാശ് അജിത്, നോബിൻ വർഗീസ്, പി.ആർ. ഓ:വാഴൂർ ജോസ് ,  തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ. 


കുറിയാക്കോസ് അച്ചായനായി ( മലയാളി ഓഷോ ) ബൈജു സന്തോഷും,കുണ്ടന്നൂർ പോലീസ് സ്റ്റേഷനിലെ എസ്. ഐ. ജയദേവനായി ചെമ്പൻ വിനോദ്  ജോസും , റോക്കിംഗ് റോണിയായി ഷൈൻ ടോം ചാക്കോയും വേഷമിടുന്നു.


" ഏതോ ഒരു വ്യക്തി നടത്തുന്ന സോഷ്യൽ മീഡിയാകളിലെ മോശം ഉപയോഗം അയാൾക്കോ, അയാളെ അറിയാത്ത അഞ്ജലിയുടെ ജീവിതത്തെ ബാധിക്കുന്നതും പ്രതികാരത്തിനായി അവൾ ഇറങ്ങുന്നതുമാണ് " ബൂമറാംഗ് " സിനമയുടെ പ്രമേയം.


No comments:

Powered by Blogger.