പ്രേക്ഷകരെ കണ്ണീരണിയിച്ച ഇരട്ടയിലെ 'താരാട്ടായി ഈ ഭൂമി' ഗാനത്തിന്റെ വീഡിയോ പുറത്ത്
പ്രേക്ഷകരെ കണ്ണീരണിയിച്ച ഇരട്ടയിലെ 'താരാട്ടായി ഈ ഭൂമി' ഗാനത്തിന്റെ വീഡിയോ പുറത്ത്
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി തീയറ്ററുകളിൽ നിറഞ്ഞോടുകയാണ് ജോജു ജോർജിന്റെ ഇരട്ട. ആദ്യ ഗാനം 'പുതുതായൊരിത്' ന് ശേഷം രണ്ടാം ഗാനം 'താരാട്ടായി ഈ ഭൂമി' എന്ന പാട്ടിന്റെ വീഡിയോ സോങ് റിലീസായി .ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ പ്രേക്ഷകരെ കണ്ണീരണിയിച്ച ഈ ഗാനം പാടിയിരിക്കുന്നത് സ്റ്റാർ സിങ്ങറിലൂടെ മലയാള സിനിമാ പിന്നണി ഗാന ലോകത്തേക്കെത്തിയ ശിഖ പ്രഭാകരൻ ആണ്.
അൻവർ അലിയുടെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന 'ഇരട്ട'യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്‍ണൻ ആണ്. റിലീസായി ദിവസങ്ങൾക്കിപ്പുറവും മികച്ച പ്രതികരണങ്ങൾ നേടി ചിത്രം ജൈത്രയാത്ര തുടരുകയാണ്.
'താരാട്ടായി ഈ ഭൂമി' ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടിരിക്കുന്ന മറ്റു കലാകാരന്മാർ ഇവരാണ്.മ്യൂസിക് പ്രൊഡ്യൂസർ: ജേക്സ് ബിജോയ്, അബ്ജാക്ഷ് സ്, വിജയ് ജേക്കബ്.
ഗിറ്റാർ: സുമേഷ് പരമേശ്വർ, ഫ്ലൂട്ട്: ജോസി ആലപ്പുഴ,സെഷൻ ക്രമീകരണം: ഡാനിയേൽ ജോസഫ് ആന്റണി, മനീത് മനോജ് ,മൈൻഡ് സ്കോർ മ്യൂസിക് , കൊച്ചി ,അസിസ്റ്റന്റ്:നജിദ്നിസാമുദീൻമിക്സിങ് ആൻഡ് മാസ്റ്ററിങ്: മിഥുൻ ആനന്ദ് ,ചീഫ് അസോസിയേറ്റ്: അഖിൽ ജെ ആനന്ദ് എന്നിവരാണ്. റെക്കോർഡിങ് സ്റ്റുഡിയോ മൈൻഡ്സ്കോർ മ്യൂസിക്, കൊച്ചി ,സൗണ്ട്ടൌൺ സ്റ്റുഡിയോ, ചെന്നൈ, സപ്‌താ റെക്കോർഡ്‌സ്, കൊച്ചി,ആർട്ടിസ്റ് കോഡിനേറ്റർ : കെ ഡി വിൻസെന്റ് ,അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെമറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സമീർതാഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്.പി ആർ ഓ പ്രതീഷ് ശേഖർ.
https://youtu.be/oRIAB0smZWE
No comments: