ബന്യാമിൻ as തോമസ് in " Christy " .
മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർപ്രധാനകഥാപാത്രങ്ങളാക്കുന്ന " Christy " ഫെബ്രുവരി 17ന് റിലീസ് ചെയ്യും.ക്രിസ്റ്റിയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രത്തിന്റെ ലുക്കാണ് അണിയറപ്രവർത്തകർപുറത്തുവിട്ടിരിക്കുന്നത്.
ആടുജീവിതം, അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾ, അബീശഗിൻ, അൽ അറേബ്യൻ നോവൽഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയനാണ് ബന്യാമിൻ.
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. ജി.ആർ ഇന്ദുഗോപൻ, ബെന്യാമിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സലിം പി. ചാക്കോ .
No comments: