വിഖ്യാത സ്പാനിഷ് ചലച്ചിത്ര സംവിധായകൻ കാർലോസ് സോറ (91) അന്തരിച്ചു .





വിഖ്യാത സ്പാനിഷ് ചലച്ചിത്ര സംവിധായകൻ കാർലോസ് സോറ (91) അന്തരിച്ചു . 


സ്‌പെയിനിന്റെ ഓസ്‌കാർ പതിപ്പായ ഗോയാസിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സ്വീകരിക്കുന്നതിന്റെ  തലേദിവസത്തെ കാർലോസ് സോറന്റെ  അപ്രതീക്ഷിത വിയോഗം രാജ്യത്തെ ദുഃഖത്തിലാഴ്ത്തി   


ഗോയ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന സ്‌പെയിനിലെ അക്കാദമി ഓഫ് സിനിമാറ്റോഗ്രാഫിക് ആർട്‌സ് ആൻഡ് സയൻസസ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത് . അദ്ദേഹത്തിന്റെ അവസാന ചിത്രമായ വാൾസ് കാൻ ടോക്ക് കഴിഞ്ഞ ആഴ്ചയാണ്  പുറത്തിറങ്ങിയത് . അവസാന നിമിഷം വരെ തന്റെ അശ്രാന്തമായ പ്രവർത്തനവും ജോലിയോടുള്ള സ്നേഹവും പ്രകടിപ്പിച്ച ലോക സിനിമയിലെ അതുല്യ പ്രതിഭയാണ് വിടവാങ്ങിയത് .


2013 ലെ 18മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK ) ലൈഫ്ടൈം അച്ചീവ്മെന്റ്‌  അവാർഡ് നൽകി കേരളം അദ്ദേഹത്തെ ആദരിച്ചിരുന്നു. 


No comments:

Powered by Blogger.