മലയാളം സിരീയൽ സിനിമ നടനും നിർമ്മാതാവുമായ കാലടി ജയൻ (73) അന്തരിച്ചു.
മലയാളം സിരീയൽ സിനിമ നടനും നിർമ്മാതാവുമായ കാലടി ജയൻ (73) അന്തരിച്ചു.
കായലും കയറും, കലിക്കാലം, തലയണമന്ത്രം , അപൂർവ്വം ചിലർ, പ്രായിക്കര പാപ്പാൻ, മഴവിൽക്കാവടി , ചെറിയ ലോകവും വലിയ മനുഷ്യരും, സമൂഹം , മന്ത്രമോതിരം തുടങ്ങിയ സിനിമകളിലും നിരവധി സീരീയലുകളിലും അദ്ദേഹം അഭിനയിച്ചു. മധു തത്തംപള്ളി സംവിധാനം ലൂമിയർ ബ്രദേഴ്സ് ആണ് കാലടി ജയൻ അവസാനമായി അഭിനയിച്ച സിനിമ .
വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. സംസ്ക്കാര ചടങ്ങുകൾ വിദേശത്തുള്ള മകൾ എത്തിയിട്ടേ ഉണ്ടാകൂ എന്നാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
No comments: