" ലിയോ" : ദളപതി 67 ന് ടൈറ്റിൽ : ഒക്ടോബർ 19 ന് ചിത്രം തിയേറ്ററുകളിലേക്ക് .






"ലിയോ" : ദളപതി 67 ന് ടൈറ്റിൽ : ഒക്ടോബർ 19 ന് ചിത്രം തിയേറ്ററുകളിലേക്ക് .


വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. "ലിയോ" എന്നാണ് ചിത്രത്തിന്റെ പേര്. ഓരോ അഭിനേതാക്കളുടെ പേരുകള്‍ പുറത്ത് വന്നപ്പോഴുംപ്രേക്ഷകർആവേശത്തിലായിരുന്നു. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിലുണ്ട്.


മാസ്റ്റർ, വാരിസ് തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ദളപതി വിജയിനോടൊപ്പം വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സംവിധാനം മാസ്റ്റർ ക്രാഫ്റ്റ്സ്മാനായ ലോകേഷ് കനകരാജ് ആണ് നിർവഹിക്കുന്നത്. എസ്.എസ്. ലളിത് കുമാർ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ജഗദീഷ് പളനി സ്വാമിയാണ്. 2023 ജനുവരി 2 ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരിലാണ് ഇപ്പോൾ നടക്കുന്നത്.


ബോക്സ് ഓഫീസിൽ വിജയക്കൊടിപാറിച്ച മാസ്റ്ററിനു ശേഷം ദളപതി വിജയുടെയും ലോകേഷ് കനഗരാജിന്റെയും റീയൂണിയൻ ചിത്രമാണിത്. ദളപതി വിജയ് ചിത്രങ്ങളായ കത്തി, മാസ്റ്റർ, ബീസ്റ്റ് എന്നിവയിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ നാലാമതും അദ്ദേഹത്തിനോടൊപ്പം ഒരുമിക്കുന്ന പ്രൊജക്റ്റ് ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


ദളപതി 67 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, ആർട്ട് : എൻ. സതീഷ്കുമാർ,കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്, രത്‌നകുമാർ & ധീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാം കുമാർ ബാലസുബ്രഹ്മണ്യൻ. 

പി ആർ ഓ : പ്രതീഷ് ശേഖർ.



*Thalapathy67 title reveal*



Title of #Thalapathy67 starring Thalapathy Vijay, Trisha, Sanjay Dutt, Action King Arjun, Gautham Vasudev Menon, Mysskin, Priya Anand, Mansoor Ali Khan, Mathew Thomas and directed by Lokesh Kanagaraj is “*LEO*” 


#Thalapathy67 team has officially confirmed the title with a magnanimous promo. 


Releasing worldwide on October 19, 2023  


https://youtu.be/qN3wfuPYTI4


#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @7screenstudio @Jagadishbliss @duttsanjay @menongautham @akarjunofficial @PriyaAnand @iamSandy_Off #Mysskin #MansoorAliKhan #MathewThomas @manojdft @SonyMusicSouth


No comments:

Powered by Blogger.