മുംബൈയിൽപുരസ്കരദാനച്ചടങ്ങിനിടെ പ്രമുഖ സിനിമാ-സീരിയൻ നടൻ ഷാനവാസ് പ്രധാൻ(56)കുഴഞ്ഞുവീണു മരിച്ചു.




മുംബൈയിൽപുരസ്കരദാനച്ചടങ്ങിനിടെ പ്രമുഖ സിനിമാ-സീരിയൻ നടൻ ഷാനവാസ് പ്രധാൻ(56)കുഴഞ്ഞുവീണു മരിച്ചു.ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. 



തുടർന്ന് ചടങ്ങ് നിർത്തി സംഘാടകർ നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നടൻ യശ്പാൽ ശർമയാണ് മരണവിവരംസാമൂഹികമാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്. ആമസോൺ പ്രൈമിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'മിർസാപുർ' എന്ന സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട ഷാനവാസ് പ്രധാൻ 'പ്യാർ കൊയി ഖേൽ നഹിം', 'ഫാന്റം', 'റായീസ്' തുടങ്ങിയ സിനിമകളിലും 'ദേഖ് ഭായ് ദേഖ്', 'ആലിഫ് ലൈല', 'കൃഷ്ണ', '24' തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

No comments:

Powered by Blogger.