ശ്വേത മേനോൻ,നിത്യദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന "പള്ളിമണി" ഫെബ്രുവരി 24ന് തിയേറ്ററുകളിൽ എത്തും.




ശ്വേത മേനോൻ,നിത്യദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന "പള്ളിമണി" ഫെബ്രുവരി 24ന് തിയേറ്ററുകളിൽ എത്തും. 




ശ്വേത മേനോൻമുഖ്യ വേഷത്തിൽ എത്തുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് "പള്ളിമണി".നായിക പദവിയിലേക്കുള്ള നിത്യ ദാസിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം.കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.എൽ എ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുൺ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം അനിയൻ ചിത്രശാല നിർവ്വഹിക്കുന്നു.കഥ തിരക്കഥ സംഭാഷണം കെ വി അനിൽ  എഴുതുന്നു. ഇരുപതിലേറെ നോവലുകളുടെയും പന്ത്രണ്ട് മെഗാ സീരിയലുകളുടെയും രചന നിർവ്വഹിച്ചിട്ടുള്ള കെ വി അനിലിന്റെ മൂന്നാമത്തെ സിനിമയാണ് "പള്ളിമണി ".


ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയിൽ തീർത്തും അപരിചിതമായ സ്ഥലത്ത്
ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ്'പള്ളിമണി'യിൽ 
എന്നചിത്രത്തിൽദൃശ്യവൽക്കരിക്കുന്നത്.നാരായണന്റെ വരികൾക്ക് ശ്രീജിത്ത് രവി സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച മനോഹരമായ ഗാനവും ഈ ചിത്രത്തിന്റെപ്രത്യേകതയാണ്.കലാസംവിധാനം-സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം-ബ്യൂസി ബി ജോണ്‍,മേക്കപ്പ്-പ്രദീപ് വിഥുര,
എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്-ശാലു പേയാട്, ത്രില്‍സ്-ഗെരോഷ്, പ്രൊജക്റ്റ് ഡിസൈനര്‍രതീഷ്പല്ലാട്ട്,അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍-സേതു ശിവാനന്ദന്‍.വാർത്ത പ്രചരണം : സുനിത സുനിൽ. 




സലിം പി. ചാക്കോ .






No comments:

Powered by Blogger.