മലയാള സിനിമയിലെ ഹാസ്യ വിസ്മയം കുതിരവട്ടം പപ്പു ഓർമ്മയായിട്ട് 23 വർഷങ്ങൾ.
വ്യത്യസ്ത സംസാര ശൈലിയിലൂടെ ചിരിയുടെ പുതിയ തലങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച കുതിരവട്ടം പപ്പു വിടപറഞ്ഞിട്ട് 23 വർഷം.
ഈ അവസരത്തില്‍ മകന്‍ ബിനു പപ്പു facebookൽ പങ്കുവച്ച ഹൃദ്യമായ വാക്കുകൾ .....
‘അച്ഛാ, എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴുംആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു’, എന്നാണ് ബിനു പപ്പു facebookൽ കുറിച്ചത്.
ഹാസ്യനടനായി മാത്രമല്ല മികച്ച സ്വഭാവ നടനായും അദ്ദേഹം വെളളിത്തിരയിലെത്തി. ദി കിങ്ങിലെ സ്വാതന്ത്ര സമര സേനാനിയുടെ വേഷം പപ്പു എന്ന നടന്റെ അഭിനയത്തിന്റെ മറ്റൊരു തലമാണ് പ്രേക്ഷകർക്ക് കാണിച്ചു തന്നത്. അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്‌ത നരസിംഹമായിരുന്നു അവസാനം അഭിനയിച്ച ചിത്രം.
No comments: