"13 "വ്യത്യസ്ത കഥയും അവതരണവുമായി എത്തുന്നു.




" 13 "വ്യത്യസ്ത കഥയും അവതരണവുമായി എത്തുന്നു.


എൽ ബി ഡബ്ളു, ലെച്മി, ഗ്രാമവാസീസ് തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ബി.എൻ ഷജീർഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പതിമൂന്ന് .ഷാബ്രോസ് എന്റെർറ്റൈന്മെന്റ്സ് , ഫസ്റ്റ് ലുക്ക് മീഡിയ എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി ഉടൻ റിലീസ് ചെയ്യും.




പതിമൂന്ന് വയസുള്ള രണ്ടു പെൺകുട്ടികളുടെ  ജീവിതത്തിലൂടെ  വികസിക്കുന്ന സിനിമ ഇന്നത്തെ സമകാലീന രാഷ്ട്രീയം ചർച്ച ചെയ്യുന്നു. മാറിയ കാലത്തിൽ നമ്മുടെ പെൺകുട്ടികൾ സ്വന്തം വീടുകളിൽ പോലും എത്രമാത്രം സുരക്ഷിതർ ആണ് എന്ന ചോദ്യവും സിനിമ മുന്നോട്ട് വെക്കുന്നു. വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന സിനിമ എല്ലാ പ്രേക്ഷകരെയും ആകർഷിയ്ക്കും.



ഫാരിയാ ഹുസൈൻ , അപർണ്ണാ ഗൗരി എന്നിവർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ,ഷബീർ , രാജേഷ് ആർ നായർ , അജിത് ,സാബു തിരുവല്ല , ദീപു ക്രിസ്സ് , നീതു ലാൽ, ആർദ്രാ രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 



ഷാബ്രോസ് എൻ്റർടൈമെൻ്റ്സ്, ഫസ്റ്റ് ലുക്ക് മീഡിയ എന്നിവയുടെ ബാനറിൽ ബി.എൻ. ഷജീർഷാ കഥ, തിരക്കഥ,സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് പതിമൂന്ന്. ക്യാമറ -ആനന്ദ് കൃഷണ , എഡിറ്റിംഗ്, കളറിംഗ് - സുഹാസ് രാജേന്ദ്രൻ , കലാ സംവിധാനം -രാജേഷ് ട്വിങ്കിൾ , വസ്ത്രലങ്കാരം -സച്ചിൻ കൃഷ്ണ , മേക്കപ്പ് -  ശ്രീജിത്ത്കലൈഅരസ്, പ്രൊഡക്ഷന്‍ഡിസൈനർ -സാബു തിരുവല്ല ,  സംഗീതം - ബഷീർ നൂഹ് , ഗാനരചന - ഷാഹിദാ ബഷീർ , ഗായിക -പാർവതി അജിത്, ബാഗ്രൗണ്ട് സ്‌കോർ - ധീരജ് സുകുമാരൻ , ശബ്ദമിശ്രണം -വിഷ്ണു വി എൻ, വി എഫ്എക്‌സ് -സന്ദീപ് കൃഷ്ണ , അബ്‌ദുൾ നാഫി , നിർമ്മാണ സഹായികൾ - അജിത് , സാജൻ വെള്ളൂർ , സതീഷ് ,സ്റ്റുഡിയോ -ഫസ്റ്റ് ലുക്ക് മീഡിയ,എം എസ് മ്യൂസിക് ഫാക്റ്ററി .


പ്രമുഖ ഒ ടി ടി ഫ്ലാറ്റുഫോമുകളിലൂടെ പതിമൂന്ന് ഉടൻ പ്രേഷകരുടെ മുന്നിലെത്തും. 


പി.ആർ.ഒ: അയ്മനം സാജൻ

No comments:

Powered by Blogger.