ഡീട്ടെസ്റ്റ് : സെക്ഷൻ 118 (ഇ)
ഡീട്ടെസ്റ്റ് : സെക്ഷൻ 118 (ഇ)
അസീം എസ് രചന നിർവഹിച്ച് നിതിൻ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡീട്ടെസ്റ്റ് : സെക്ഷൻ 118 (ഇ ). ജെ. ബി. ആർ. ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസി ജോൺ ആണ് ചിത്രം നിർമിക്കുന്നത്.
അശ്രദ്ധകൊണ്ട് വാഹനം ഓടിച്ച് ഒരാൾ മരണപ്പെട്ടാൽ അത് കൊലപാതകമായി കണക്കാക്കി കേസ് എടുക്കണമെന്ന് ചിത്രം ചൂണ്ടിക്കാട്ടുന്നു.രഞ്ജിത്ത്, ദിവ്യ മയൂഖ് , റിയാസ് പള്ളിത്തെരുവ് , അനിൽ നെട്ടയം,ജോസ് ജോണി,രവി വാഴയിൽ, ദിലീപ് ഷാ, കൊച്ചുമോൻ, ബേബി ജോൺ, അനിൽ മുണ്ടക്കയം ജിജി,ജർഷാദ്, മാസ്റ്റർ അഭിറാം നിതിൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി: മിഥുൻ മുരളി. ഓഡിയോഗ്രാഫി : വിപിൻ എം. ശ്രീ. ഗാനരചന :ജോസ് ജോണി, സത്യൻ മണ്ഡോപിള്ളി. സംഗീത സംവിധാനം : സുദർശൻ കുമ്പളം. ഗായകർ :ജോസി ജോൺ, അരവിന്ദ് ദിലീപ്.കട്ട്സ്,ബിജിഎം: മിഥുൻ മുരളി. ആർട്ട് ഡയറക്ടർ : റിയാസ് പള്ളിത്തെരുവ്. ത്രിൽസ് : അനിൽ നെട്ടയം. അസോസിയേറ്റ് ഡയറക്ടർമാർ : മാസ്റ്റർ അഭിറാം നിതിൻ , മനീഷ് മനു. അസിസ്റ്റന്റ് ഡയറക്ടർ : ജർഷാദ്. പി ആർ ഒ : റഹിം പനവൂർ കോസ്റ്റ്യൂംസ്: രഞ്ജിത്ത് പേയാട്.പോസ്റ്റർ ഡിസൈൻ : ജിഷ്ണു ബി. ശേഖർ. സ്റ്റുഡിയോ : എം. എസ്. മ്യൂസിക് ഫാക്ടറി.
ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ ചലച്ചിത്ര താരം ഉണ്ണി മുകുന്ദർ റിലീസ് ചെയ്തു. നിതിൻ നാരായണൻ, റിയാസ് പള്ളിത്തെരുവ്, രഞ്ജിത്ത് പേയാട് എന്നിവർ സംബന്ധിച്ചു.
റഹിം പനവൂർ
പി ആർ ഒ
ഫോൺ :9946584007
No comments: